നഷ്‌ടമായത് പരിചയസമ്പന്നനായ ട്രേഡ് യൂണിയൻ നേതാവിനെ: പ്രകാശ് കാരാട്ട്

ന്യൂഡൽഹി: സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസലിന്റെ നിര്യാണത്തിൽ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും കോർഡിനേറ്ററുമായ പ്രകാശ് കാരാട്ട് അനുശോചനം രേഖപ്പെടുത്തി. റസലിന്റെ വിയോഗത്തിൽ അഗാധമായി ദുഃഖിക്കുന്നു. സഖാവ് റസൽ മികച്ച സംഘാടകനും പരിചയസമ്പന്നനായ ട്രേഡ് യൂണിയൻ നേതാവുമായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയെയും മകളെയും ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നതായി പ്രകാശ് കാരാട്ട് സന്ദേശത്തിൽ പറഞ്ഞു.









0 comments