ad
Deshabhimani

കോയമ്പത്തൂർ കൂട്ട ബലാത്സം​ഗക്കേസ്: മൂന്ന് പ്രതികൾക്ക് ജീവപര്യന്തം

order
വെബ് ഡെസ്ക്

Published on Mar 07, 2026, 07:02 PM | 1 min read

കോയമ്പത്തൂർ: കോയമ്പത്തൂർ കൂട്ട ബലാത്സം​ഗക്കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം. ശിവഗംഗ ജില്ലയിലെ സിംഗംപുണരി സ്വദേശികളായ ടി കറുപ്പസാമി എന്ന സതീഷ് (30), സഹോദരൻ ടി കാളീശ്വരൻ എന്ന കാർത്തിക് (21), ഇവരുടെ അകന്ന ബന്ധുവായ മധുര ജില്ലയിലെ എം ​ഗുണ എന്ന തവാസി (20) എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. കോയമ്പത്തൂർ മഹിളാ കോടതിയാണ് വിധി പ്രസ്താവിച്ചത്.


2025 നവംബർ 2 രാത്രിയാണ് കേസിനാസ്പദമായ സംഭവം. കോയമ്പത്തൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള വിജനമായ സ്ഥലത്തുവെച്ച് ഇരുപതുകാരിയായ കോളോജ് വിദ്യാർഥിയെ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് കേസ്. വിദ്യാർഥിയുടെ ആൺസുഹൃത്തിനെ ആക്രമിച്ച ശേഷമാണ് പെൺകുട്ടിക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയത്.


ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 70(1) പ്രകാരം കുറ്റക്കാരായ മൂന്ന് പ്രതികൾക്കും കോടതി ജീവപര്യന്തം കഠിന തടവ് വിധിച്ചു. അതിജീവിതക്ക് 7 ലക്ഷം രൂപയും, കേസിലെ പരാതിക്കാരനായ ആൺസുഹൃത്തിന് 2 ലക്ഷം രൂപയും നഷ്ടപരിഹാരം നൽകാൻ കോടതി തമിഴ്നാട് സർക്കാരിനോട് നിർദ്ദേശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home