ad
Deshabhimani

'ഭീരുക്കൾ': സ്വാതന്ത്ര്യ ദിനത്തിൽ സിജെപിയുടെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് നീക്കം ചെയ്തു

ABHIJEET DIPKE
വെബ് ഡെസ്ക്

Published on Aug 15, 2026, 09:29 AM | 1 min read

ന്യൂഡൽഹി: രാജ്യം സ്വാതന്ത്ര്യത്തിന്റെ 80ാം വാർഷികം ആഘോഷിക്കുന്ന അതേ ദിവസം തന്നെ കോക്രോച്ച് ജനതാ പാർടിയുടെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് നീക്കം ചെയ്തു. സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയാണ് ഇക്കാര്യം സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചത്. 'ഭീരുക്കൾ' എന്ന് കുറിച്ചുകൊണ്ടായിരുന്നു ദിപ്കെ വിവരം പങ്കുവച്ചത്. അക്കൗണ്ട് ലഭ്യമല്ല എന്ന് കാണിച്ച് അദ്ദേഹം സ്ക്രീൻ ഷോട്ടുകളും പങ്കിട്ടിരുന്നു.


മണിക്കൂറുകൾക്ക് ശേഷമാണ് അക്കൗണ്ട് പുനഃസ്ഥാപിച്ചത്. ഏകദേശം 26.2 ദശലക്ഷം ഫോളോവേഴ്‌സുള്ള അക്കൗണ്ടാണ് നീക്കം ചെയ്തത്. ഇൻസ്റ്റഗ്രാം ഹാൻഡിൽ നീക്കം ചെയ്തതായി വിവരങ്ങൾ പുറത്തുവന്നതിന് മണിക്കൂറുകൾക്ക് ശേഷം അക്കൗണ്ട് തിരികെയെത്തി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home