ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം; 60ഓളം പേരെ കാണാതായി

ഉത്തരാഖണ്ഡ് : ഉത്തരകാശിയിലെ ധാരാലി വില്ലേജിൽ മേഘവിസ്ഫോടനം. തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ നിരവധി വീടുകൾ ഒലിച്ചുപോയി. ഖീർഗംഗ നദിയില്‍ വലിയ വെള്ളപ്പാച്ചിലുണ്ടായി. നദി ധാരാലി ഗ്രാമത്തിലേക്ക് കുത്തിയൊലിച്ച് എത്തുകയായിരുന്നു. 60ഓളം ആളുകളെ കാണാതായി. ഉത്തരാഖണ്ഡിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശക്തമായ മഴ തുടരുകയാണ്. മഴയോടൊപ്പം ഉണ്ടായ മേഘ വിസ്ഫോടനമാണ് വലിയൊരു മലവെള്ളപ്പാച്ചിലിനിടയാക്കിയത്. പലയിടങ്ങലിലും ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി.
മലനിരകളില്‍ നിന്ന് കുത്തിയൊലിച്ചു വരുന്ന നദി ഗ്രാമത്തെ മുഴുവന്‍ ദുരന്തം വിതച്ചു. ഇരുനിലകെട്ടിടങ്ങലടക്കം തകര്‍ന്നു. നിരവധി പേരാണ് മലവെളളപ്പാച്ചിലില്‍പ്പെട്ടിരിക്കുന്നത്. ദേശീയ ദുരന്ത നിവാരണസേനയും പൊലീസും മറ്റ് സേനകളും എത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

വീടുകളുടെ മുകളില്‍ ചെളിവന്നടിയുകയാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ധാരാലി ഗ്രാമത്തില്‍ വന്‍ നാശ നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നാല് മരണം സ്ഥിരീകരിച്ചു









0 comments