കൈകളും കാലുകളും കൂട്ടിക്കെട്ടി; ഡൽഹിയിൽ ആറാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് 56കാരൻ

ന്യൂഡൽഹി: ആറാം ക്ലാസ് വിദ്യാർഥിനിയെ കടയ്ക്കുള്ളിൽ കെട്ടിയിട്ട് പീഡിപ്പിച്ചതായി പരാതി. ഡൽഹിയിലെ സദർ ബസാർ പ്രദേശത്താണ് സംഭവം. ആറാം ക്ലാസ് വിദ്യാർഥിനിയെ കടയ്ക്കുള്ളിലേക്ക് വിളിച്ചുവരുത്തി, കൈകാലുകൾ കൂട്ടിക്കെട്ടി പീഡിപ്പിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മഖ്സൂദ് (56) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
സെപ്റ്റംബർ 16ന് രാത്രിയിലായിരുന്നു സംഭവം. സ്കൂളിലേക്ക് ആവശ്യമായ പഠനോപകരണങ്ങൾ വാങ്ങാൻ വീട്ടിൽ നിന്ന് പുറത്തിറങ്ങിയ പെൺകുട്ടിയെ പ്രതി തന്റെ തയ്യൽക്കടയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ കൈകളും കാലുകളും കെട്ടിയിട്ട ശേഷം പീഡനത്തിന് ഇരയാക്കി.
വിവരത്തിന്റെ അടിസ്ഥാനത്തിൽ സദർ ബസാർ പൊലീസ് സംഘവും വനിതാ പോലീസ് സ്റ്റേഷനിലെയും സദർ ബസാറിലെയും എസിപിമാരും ഉടൻ തന്നെ സംഭവസ്ഥലത്തെത്തി. തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ നോർത്ത് ഡിസ്ട്രിക്റ്റ് വനിതാ പോലീസ് സ്റ്റേഷനിൽ ബലാത്സംഗം, പോക്സോ നിയമം, അനധികൃതമായി തടഞ്ഞുവെക്കൽ എന്നീ വകുപ്പുകൾ ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തു. വനിതാ പൊലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ കേസിൽ തുടരന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു.









0 comments