തിരുപ്പറകുൺറം മലയിൽ ദീപം തെളിയിച്ചത് പരമ്പരാഗത സ്ഥാനത്ത്; ടിവികെ സർക്കാരിനെ അഭിനന്ദിച്ച് സിപിഐ എം

മധുര: തമിഴ്നാട്ടിലെ മധുര തിരുപ്പറകുൺറം മലയിൽ കാർത്തിക ദീപം പതിവ് സ്ഥലത്ത് തന്നെ തെളിയിച്ചു. ചൊവ്വ വൈകിട്ട് ആറോടെ കുന്നിൻമുകളിലെ ഉച്ചി പിള്ളയാർ ദീപമണ്ഡപത്തിലാണ് ദീപം തെളിച്ചത്.
കൽത്തൂണിൽ വിളക്കുതെളിക്കാത്തതിൽ പ്രതിഷേധിച്ച് അക്രമത്തിനു ശ്രമിച്ച സംഘപരിവാറുകാരെ അറസ്റ്റ് ചെയ്തുനീക്കി. കൽത്തൂണിൽ കാർത്തികദീപം തെളിക്കാൻ ഒറ്റത്തവണത്തേയ്ക്ക് സുപ്രീംകോടതിയുടെ അനുമതി നൽകിയിരുന്നു. എന്നാൽ, പരമ്പരാഗതമായി വിളക്ക് കത്തിച്ചുവച്ചിരുന്ന ഒരേയൊരു സ്ഥലം ഉച്ചി പിള്ളയാർ ക്ഷേത്രം മാത്രമാണെന്നും ബ്രിട്ടീഷുകാർ സർവേയ്ക്കായി സ്ഥാപിച്ച കല്ലിനെ ദീപത്തൂൺ ആക്കി ചിത്രീകരിക്കുകയാണെന്നുമാണ് തമിഴ്നാട് സർക്കാര്‍ വിശദീകരിക്കുന്നു. 3
കടുത്ത സമ്മർദ്ദങ്ങൾക്കും നിർബന്ധങ്ങൾക്കും വഴങ്ങാതെ മതസൗഹാർദ്ദവും ജനങ്ങളുടെ ഐക്യവും സംരക്ഷിക്കുന്നതിനായി നിലകൊണ്ട സംസ്ഥാന സർക്കാർ നടപടിയെ അഭിനന്ദിക്കുന്നതായി സിപിഐ എം സംസ്ഥാന സെക്രട്ടറി പി ഷൺമുഖം അറിയിച്ചു. വർഗീയ ശക്തികളുടെ ഗൂഢാലോചനകൾക്ക് തമിഴ്നാട്ടിൽ സ്ഥാനമില്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടതായും ഷൺമുഖം പ്രതികരിച്ചു.








0 comments