ഡൽഹിയിൽ വീണ്ടും കൂട്ടബലാത്സംഗം; രണ്ട് സ്ത്രീകളടക്കം മൂന്നുപേർ പിടിയിൽ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും കൂട്ടബലാത്സംഗം. പ്രീത് വിഹാർ മേഖലയിൽ 22കാരിയെ കഫേയിൽവെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും മറ്റ് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും ഡൽഹി പൊലീസ് അറിയിച്ചു.
കാർക്കാർദൂമയിലെ കഫേയിൽ ജോലി ചെയ്യുന്ന യുവതിക്ക് പ്രതികളെ മുൻപരിചയമുണ്ടായിരുന്നു. കഴിഞ്ഞ രാത്രി ഏഴംഗ സംഘം കഫേയിൽ എത്തിച്ചേർന്നു. രാത്രി 11.30ന് കഫേ അടച്ചിരുന്നെങ്കിലും, ഇവർ മറ്റൊരു താക്കോൽ ഉപയോഗിച്ച് കഫേ തുറന്ന് മദ്യപിക്കുകയും പുലർച്ചെ 3:30-ഓടെ കഫേയിൽ നിന്ന് പുറത്തിറങ്ങുകയും ചെയ്തു. ഇതിന് തൊട്ടുപിന്നാലെ, രണ്ട് പുരുഷന്മാർ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായും സംഘത്തിലെ മറ്റ് അംഗങ്ങൾ ഇതിന് ഒത്താശ ചെയ്തതായും 22-കാരി പരാതിപ്പെട്ടു.
ഒളിവിൽ പോയ മറ്റ് പ്രതികൾക്കായി പൊലീസ് നിലവിൽ തിരച്ചിൽ നടത്തുകയാണ്.








0 comments