Deshabhimani

ഐഒഎ തെരഞ്ഞെടുപ്പ്: പി ടി ഉഷ മത്സരിക്കാനില്ല

pt usha

പി ടി ഉഷ

വെബ് ഡെസ്ക്

Published on Nov 24, 2026, 10:46 PM | 1 min read

ന്യൂഡൽഹി: ബിജെപി നേതൃത്വത്തിന്റെ കടുത്ത സമ്മർദത്തെ തുടർന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) എക്‌സിക്യൂട്ടീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് നിലവിലെ അധ്യക്ഷ പി ടി ഉഷ പിന്മാറി. നാമനിർദ്ദേശ പത്രിക നൽകേണ്ട സമയം അവസാനിച്ചു.


അധ്യക്ഷ സ്ഥാനത്തേക്ക് ഡൽഹി ബിജെപി മുൻ അധ്യക്ഷൻ വീരേന്ദ്ര സച്ദേവ, ഒളിമ്പിക് മെഡൽ ജേതാവായ ഷൂട്ടിങ്താരം ഗഗൻ നരംഗ്, മുൻ സെക്രട്ടറി ജനറൽ രാജീവ് മേത്ത എന്നിവർ പത്രിക നൽകി. അഞ്ജു ബോബി ജോർജ് ഉപാധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ പത്രിക നൽകി. ഡിസംബർ അഞ്ചിനാണ് വോട്ടെടുപ്പ്.


നേരത്തേ നടന്ന സ്പോർട്‌സ്‌ പേഴ്സൺസ് ഓഫ് മെറിറ്റ് തെരഞ്ഞെടുപ്പിൽ ഉഷ പരാജയപ്പെട്ടിരുന്നു. അതോടെ ഐഒഎ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള യോഗ്യത നഷ്‌ടമായി. എന്നാൽ, ഐഎച്ച്‌എഐ പ്രസിഡന്റ്‌ ഗുർപ്രീത് സിംഗ് ബക്ഷി ഉഷയെ ഐഒഎ ജനറൽ അസംബ്ലിയിലേക്കുള്ള തങ്ങളുടെ പ്രതിനിധികളിലൊരാളായി നാമനിർദേശം ചെയ്‌തു. ഇതോടെയാണ് വോട്ടർപ്പട്ടികയിൽ ഉൾപ്പെട്ടത്.


എന്നാൽ ഉഷ മത്സരിച്ചാൽ എതിർ പാനൽ രംഗത്തിറങ്ങുമെന്ന്‌ ഉറപ്പായതോടെ ബിജെപി നേതൃത്വം മറ്റ്‌ പദവികൾ വാഗ്‌ദാനം ചെയ്‌ത്‌ പിന്തിരിപ്പിക്കുകയായിരുന്നു. നരംഗിനെ സമവായത്തിലൂടെ പ്രസിഡന്റാക്കാണ് നീക്കം.


സൂക്ഷ്മ പരിശോധന പൂർത്തിയാക്കി ഡിസംബർ മൂന്നിന് സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിക്കും. അഞ്ചിനാണ് വോട്ടെടുപ്പും ഫല പ്രഖ്യാപനവും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home