Deshabhimani

തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പീഡനകേസ് പ്രതിയെ പൊലീസ് വെടിവച്ചു വീഴ്ത്തി

Rape case Accused

Photo: TOI

വെബ് ഡെസ്ക്

Published on Sep 22, 2026, 08:37 PM | 1 min read

ഭോപാൽ: തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമം നടത്തിയ പീഡനകേസ് പ്രതിയെ പൊലീസ് വെടിവച്ചു വീഴ്ത്തി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും ഒപ്പമുണ്ടായിരുന്ന ആൺകുട്ടിയെ ക്രൂരമായി മർദിക്കുകയും ചെയ്ത കേസിലെ പ്രധാന പ്രതിയായ നന്ദൻ യാദവിനാണ് വെടിയേറ്റത്. തെളിവെടുപ്പ് നടക്കുന്നതിനിടെ രക്ഷപ്പെടാൻ ശ്രമം നടത്തിയ നന്ദനെ പൊലീസ് വെടിവച്ചിടുകയായിരുന്നു. കേസിൽ അഞ്ചുപേരാണ് ഇതുവരെ അറസ്റ്റിലായത്. ഇവരിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്.


സെപ്തംബർ 19 നാണ് കേസിനാസ്പദമായ സംഭവം. പട്നയിൽനിന്ന് 150 കിലോമീറ്റർ അകലെയുള്ള ജാമുയിയിൽ പത്താം ക്ലാസ് വിദ്യാർഥിനിയും സുഹൃത്തായ ആൺകുട്ടിയുമാണ് അതിക്രമത്തിനിരയായത്. വിനോദസഞ്ചാര കേന്ദ്രം സന്ദർശിച്ച് ഇരുചക്രവാഹനത്തിൽ മടങ്ങുകയായിരുന്ന ഇവരെ പ്രതികൾ തടഞ്ഞു നിർത്തി. തുടർന്ന് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ആൺകുട്ടിയെ ക്രൂരമായി മർദിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.


സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമത്തിൽ പ്രചരിച്ചതോടെയാണ് പുറംലോകം അറിഞ്ഞത്. അതേസമയം, ഇരകളായ കുട്ടികൾ പരാതി നൽകിയിട്ടില്ല. വാഹനത്തിന്റെ റജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ചാണ് കുട്ടികളെ പൊലീസ് കണ്ടെത്തിയത്. വിഡിയോയിൽ‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പ്രതികളുടെ കൂട്ടത്തിലുള്ളവരാണ് വീഡിയോ പകർത്തി സോഷ്യൽമീഡിയയിൽ പങ്കുവെച്ചതെന്നാണ് വിവരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home