ad
Deshabhimani

നാഗാവംശജരുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ സംഘര്‍ഷം; മണിപ്പൂരില്‍ രണ്ട് കുക്കികൾ കൊല്ലപ്പെട്ടു

manipur.

image: the new indian express

വെബ് ഡെസ്ക്

Published on Jun 11, 2026, 10:29 PM | 1 min read

ഇംഫാൽ : മണിപ്പൂ​രിൽ വംശീയ സംഘർഷം തുടരുന്നു. ബന്ദികളാക്കപ്പെട്ട ആറ് നാഗാവംശജരെ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെയുണ്ടായ ആക്രമണത്തിൽ രണ്ട് കുക്കികൾ കൊല്ലപ്പെട്ടു.


മ്യാൻമർ അതിർത്തിയോട് ചേർന്നുള്ള കംജോങ് ജില്ലയിൽ വ്യാഴാഴ്ച പുലർച്ചെ അജ്ഞാതരായ തോക്കുധാരികൾ രണ്ട് കുക്കികളെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. അക്രമികളെ ​ഗ്രാമത്തിലെ പള്ളികളുൾപ്പെടെ ഏഴ് കെട്ടിടങ്ങൾക്ക് തീയിട്ടതായും റിപ്പോർട്ടുകളുണ്ട്. നാ​ഗാ സായുധ സംഘമാണ് ആക്രമണം നടത്തിയതെന്ന് ഈസ്റ്റേൺ കുക്കി ചീഫ്സ് അസോസിയേഷൻ ആരോപിച്ചു. അതേസമയം, രണ്ട് കുക്കികൾ തമ്മിലുള്ള അതിർത്തി തർക്കമാണ് ആക്രണത്തിലേക്ക് നീങ്ങിയതെന്ന് ഈസ്റ്റേൺ കമാൻഡ് നാ​ഗാ വില്ലേജ് ​ഗാർഡും അറിയിച്ചു.


കഴിഞ്ഞ മാസം കുക്കി തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ ആറ് നാഗാ വംശജരെ ബുധനാഴ്ച ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു. കാംഗ്പോക്പി ജില്ലയിൽ നിന്നാണ് അതിക്രൂരമായി വികൃതമാക്കപ്പെട്ട നിലയിൽ ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home