ad
Deshabhimani

റീൽസ് ചിത്രീകരിക്കുന്നതിനിടെ ബൈക്കുകള്‍ കൂട്ടിയിടിച്ചു: വിദ്യാർഥി മരിച്ചു

student died
വെബ് ഡെസ്ക്

Published on Jun 11, 2026, 11:06 PM | 1 min read

കൊല്ലം : കൊല്ലം ശൂരനാട് റീൽസ് ചിത്രീകരിക്കവേ ബൈക്കുകൾ തമ്മിലിടിച്ച്‌ വിദ്യാർഥി മരിച്ചു. കരുനാഗപ്പള്ളി മരുതൂർക്കുളങ്ങര തിരുവാതിരയിൽ അരവിന്ദാ (19)ണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മൂന്നുപേർക്ക് പരിക്കേറ്റു. വ്യാഴം വൈകിട്ട് ആറിന്‌ തൊടിയൂർ പാലത്തിനു സമീപമായിരുന്നു അപകടം. അരവിന്ദ്‌ ഉൾപ്പടെ നാലുപേർ രണ്ടു ബൈക്കിലായി സഞ്ചരിക്കുന്നത്‌ മുന്നിൽ മറ്റൊരു ബൈക്കിലിരുന്നവർ ചിത്രീകരിക്കുകയായിരുന്നു.


ഇതിനിടെ ഇരു ബൈക്കും ഹാൻഡിലുകൾ തമ്മിൽ ഇടിച്ചു. തുടർന്ന്‌ നിയന്ത്രണംവിട്ട വാഹനങ്ങൾ ഇരുഭാഗത്തേക്കും മറിഞ്ഞു. അരവിന്ദ് സഞ്ചരിച്ച ബൈക്ക് സമീപത്തെ ഇലക്ട്രിക് പോസ്റ്റിലിടിച്ചു. തലയ്ക്ക് ഗുരുതര പരിക്കേറ്റ അരവിന്ദ് അപകടസ്ഥലത്തുവച്ചുതന്നെ മരിച്ചു. പരിക്കേറ്റ കരുനാഗപ്പള്ളി കാട്ടിൽ കടവ് സ്വദേശി കാർത്തിക്കിനെ (20) കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പോരുവഴി മലനട സ്വദേശി ആദർശ് (20), തഴവ സ്വദേശി ദേവദർശൻ (19)എന്നിവരെ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അരവിന്ദ് ബംഗളൂരുവിൽ ബിഎസ്‌സി നഴ്സിങ് വിദ്യാർഥിയാണ്. അച്ഛൻ: രാജു (വിമുക്തഭടൻ). അമ്മ: രാജി (അധ്യാപിക, കരുനാഗപ്പള്ളി ബോയ്സ് സ്കൂൾ). സഹോദരൻ: അർജുൻ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home