ഫിഫ ലോകകപ്പ്; 'ഐക്യത്തിൻ്റെയും സമാധാനത്തിൻ്റെയും കൂടി പ്രതീകമാകട്ടെ', ആശംസകളുമായി പിണറായി വിജയൻ

പിണറായി വിജൻ
തിരുവനന്തപുരം: ലോകത്താകമാനമുള്ള ഫുട്ബോൾ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഫിഫ ലോകകപ്പ് ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. അതിരുകൾ ഭേദിച്ച് ഹൃദയങ്ങൾ ഒന്നാകുന്ന മനോഹരമായ ദിനങ്ങൾക്ക് ആശംസയറിയിച്ചിരിക്കുകയാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
യുദ്ധങ്ങളും സംഘർഷങ്ങളും പ്രതിസന്ധികൾ സൃഷ്ടിക്കുന്ന സമയത്ത് ലോകത്തെ ഏറ്റവും ജനകീയമായ കായിക മൽസരമായ ഫുട്ബോൾ ഐക്യത്തിൻ്റെയും സമാധാനത്തിൻ്റെയും കൂടി പ്രതീകമായി മാറട്ടെയെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. യുദ്ധങ്ങളും സംഘർഷങ്ങളും പ്രതിസന്ധികൾ സൃഷ്ടിക്കുമ്പോൾ മാനവികതയുടെയും സാഹോദര്യത്തിന്റെയും മഹത്‌സന്ദേശം ഉയർത്തുന്ന ഫുട്ബോൾ ലോകകപ്പ് കേവലമൊരു കായികമാമാങ്കം എന്നതിനപ്പുറമുള്ള പ്രസക്തി കൈവരിക്കുകയാണെന്നും പിണറായി വിജയൻ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം;







0 comments