ad
Deshabhimani

സിജെപിയുടെ പാര്‍ലമെന്‍റ് മാര്‍ച്ച് ഇന്ന്; പ്രദേശത്ത് നിരോധനാജ്ഞ

cjp

ജന്തർ മന്ദറിൽ നിരാഹാരം ആരംഭിച്ച Sfi അഖിലേന്ത്യ പ്രസിഡൻ്റ് ആദർശ് എം സജിക്ക് പിന്തുണയുമായി എത്തിയ പ്രവർത്തകർ | ഫോട്ടോ പി വി സുജിത്

വെബ് ഡെസ്ക്

Published on Jul 20, 2026, 07:05 AM | 1 min read

ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള കോക്രോച്ച് ജനതാ പാർട്ടിയുടെ പാർലമെന്റ് മാർച്ച്‌ ഇന്ന് നടക്കും. മാർച്ച് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.


സുരക്ഷാ നടപടികളുടെ ഭാ​ഗമായി പാർലമെന്റിനും മന്ത്രിമാരുടെ വസതികൾക്കും ഡൽഹി പൊലീസ് അധിക സുരക്ഷ ഉറപ്പാക്കിയിരിക്കുകയാണ്. വിഷയം ഇന്ന് പ്രതിപക്ഷം പാർലമെന്റിൽ ഉന്നയിക്കും. പ്രധാന റോഡുകളിൽ ബാരിക്കേഡുകലഞ് നിരത്തി ജന്തർ മന്ദിറിന് ചുറ്റും ജലപീരങ്കിയും ജാമറുകളും വിന്യസിച്ചിരിക്കുകയാണ്. പാർലമെന്റ് മാർച്ചിന് പൊലീസ് അനുമതി നിഷേധിച്ച സാഹചര്യത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് സിജെപി തീരുമാനം. പാർലമെൻ്റ് മാർച്ചിൽ പങ്കെടുക്കാൻ പതിനായിരക്കണക്കിന് യുവാക്കൾ എത്തിയിരിക്കുകയാണ്. പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടെ ഇന്നത്തെ മാർച്ചിൽ പങ്കെടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്നലെ രാത്രി വൈകിയും ജന്തർമന്തറിൽ ആയിരക്കണക്കിന് പേർ എത്തിയിരുന്നു.

cjp protestമാർച്ചിൽ പങ്കെടുക്കാൻ പതിനായിരക്കണക്കിന് യുവാക്കൾ എത്തിയതിനെ തുടർന്ന് ബാരിക്കേഡുകൾ മാറ്റി സ്ഥാപിക്കുകയും ജന്തർ മന്ദറിൽ വേച്ചിരുന്നമെറ്റൽ ഡിറ്റക്ടർഗേറ്റ് പോലീസ് നീക്കം ചെയ്യുന്നു |ഫോട്ടോ പി വി സുജിത്

അതേ സമയം, വിദ്യാഭ്യാസ പ്രശ്നങ്ങളിൽ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്നടക്കമുള്ള ഉപാധികൾ അംഗീകരിച്ചാൽ സോനം വാങ്ച്ചുക്ക് നിരാഹാരം അവസാനിപ്പിക്കുമെന്ന് ഭാര്യ ഗീതാഞ്ജലി ആഗ്മോ അറിയിച്ചു. എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡൻ്റ് ആദർശ് എം സജി, ഐഷി ഘോഷ് എന്നിവരുടെ നിരാഹാര സമരവും തുടരുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home