ad
Deshabhimani

കാപ്പ കേസ് പ്രതി 
ഇണ്ടക്ക് അരുൺ പിടിയിൽ

അരുൺ

അരുൺ

വെബ് ഡെസ്ക്

Published on Jul 21, 2026, 02:00 AM | 1 min read

മാവേലിക്കര

കായംകുളം, കരീലക്കുളങ്ങര, മാവേലിക്കര, പൊലീസ് സ്‌റ്റേഷനുകളിൽ നിരവധി അടിപിടി കേസുകളിലും പോക്സോ കേസുകളിലും പ്രതിയായ പത്തിയൂർ മുറിയിൽ അങ്ങാടിശ്ശേരിൽ അരുൺ (ഇണ്ടക്ക്) മാവേലിക്കര പൊലീസിന്റെ പിടിയിലായി. തിങ്കൾ പുലർച്ചെ 2:30 ന് മാവേലിക്കര റെയിൽവേ സ്‌റ്റേഷൻ പരിസരത്തു നിന്നാണ് പിടികൂടിയത്. കാപ്പാ കേസ് പ്രതിയായ ഇയാൾ ആലപ്പുഴ ജില്ലയിൽ പ്രവേശിക്കരുതെന്ന ഉത്തരവ് നിലനിൽക്കെയാണ് മാവേലിക്കരയിലെത്തിയത്. മാവേലിക്കര എസ്എച്ച്ഒ എസ് സുനോജിന്റെ നേൂത്വത്തിൽ എസ്ഐമാരായ സിയാദ്, രാജീവ്‌, സാബു മാത്യു, എഎസ്ഐ സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home