ജനങ്ങളോട് സംസാരിക്കുന്നത് തടഞ്ഞു
അഭിജീത് ദിപ്കെയെ വനിതാ പൊലീസ് സംഘത്തെ ഉപയോഗിച്ച് കസ്റ്റഡിയിൽ എടുത്തു

മുംബൈ: ബാരിക്കേഡുകളും പ്ലക്കാര്‍ഡുകളുമായി മറൈൻ ഡ്രൈവിൽ പ്രതിഷേധത്തിന് എത്തി കോക്രോച് ജനതാ പാര്‍ട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയെ പൊലീസ് തടഞ്ഞു വെച്ചു. ഗാന്ധി ജയന്തി ദിനത്തിൽ മുംബൈ മറൈൻ ഡ്രൈവിൽ സംഘടിപ്പിക്കാൻ നിശ്ചയിച്ച പ്രതിഷേധ പരിപാടിക്ക് മുന്നോടിയായി എത്തിയപ്പോഴാണ് സംഭവം.
പ്രദേശത്തുണ്ടായിരുന്ന വനിതാ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ എത്തിയ സംഘം ദിപ്കെയെ കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിൽ കൊണ്ടുപോയി. പിന്നീട് ഇത് വെറും ചായകുടിക്കാൻ ക്ഷണിച്ചതാണ് എന്ന് വിശദീകരിച്ച് വിട്ടയച്ചു. മറൈൻ ഡ്രൈവിൽ ജനങ്ങളോട് രാഷ്ട്രീയ കാര്യങ്ങൾ സംസാരിക്കയും ചോദ്യങ്ങൾ ചോദിക്കയും ചെയ്തപ്പോൾ സ്റ്റേഷനിലേക്ക് വിളിച്ചിപ്പു എന്നാണ് വിശദീകരണം. സമയം നഷ്ടപ്പെത്താനുള്ള ശ്രമമായിരുന്നു എന്ന് അഭിജീത് ദിപ്കെ പിന്നീട് വിശദീകരിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഇടപെടലിന് പിന്നാലെയാണ് വിട്ടയച്ചത് എന്നും പറഞ്ഞു.
വോട്ടർപട്ടിക പരിഷ്കരണത്തിലെ (എസ്.ഐ.ആർ) ക്രമക്കേടുകൾ ആരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടാണ് ഒക്ടോബർ 2-ന് സിജെപി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. ശിവജി പാർക്കിൽ സമ്മേളനങ്ങൾ നടത്തുന്നതിനുള്ള വിലക്കുകളും ഗതാഗത തടസ്സവും കാരണം പറഞ്ഞ് മുംബൈ പൊലീസ് ഈ പ്രതിഷേധത്തിന് അനുമതി നിഷേധിച്ചിരിക്കയാണ്.








0 comments