ഗ്യാനേഷ് കുമാറിന്റെ രാജി: ഒക്ടോബർ 10ന് ഡൽഹിയിൽ പ്രതിഷേധം; വിവരങ്ങൾ പൊലീസിന് കൈമാറി സിജെപി

ന്യൂഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ വൻ പ്രതിഷേധത്തിനൊരുങ്ങി കോക്രോച്ച് ജനതാ പാർട്ടി (സിജെപി). ഒക്ടോബർ 10-ന് ജന്തർ മന്തറിൽ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി സൗരഭ് ദാസ് ഡൽഹി പൊലീസിന്, പ്രതിഷേധവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ ഉൾപ്പെടുന്ന കത്ത് നൽകി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുന്നതുവരെ തെരുവിൽ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് സൗരഭ് ദാസ് കത്ത് കൈമാറിയത്. രാജ്യമെമ്പാടുമുള്ള യുവാക്കളും സിജെപി പ്രവർത്തകരും ഒക്ടോബർ 10ന് ജന്തർ മന്തറിൽ ഒത്തുകൂടുമെന്നും ക്രമസമാധാന പാലനത്തിനും ഗതാഗത ക്രമീകരണങ്ങൾക്കുമായി പൊലീസിന്റെ സഹകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പൊലീസിൽ നിന്ന് ഇതിന്റെ സ്വീകരണ രസീത് ലഭിച്ചതായും ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായും അദ്ദേഹം മാധ്യമങ്ങളോട് കൂട്ടിച്ചേർത്തു. 'ചലോ ഡൽഹി' എന്ന മുദ്രാവാക്യമുയർത്തി രാജ്യത്തെ മുഴുവൻ യുവാക്കളോടും ഒക്ടോബർ 10-ന് ഡൽഹിയിലേക്ക് എത്താൻ സൗരഭ് ദാസ് ആഹ്വാനം ചെയ്തു. ഇത് കേവലം ഒരു പാർട്ടിയുടെ മാത്രം സമരമല്ലെന്നും, രാജ്യത്തെ യുവാക്കളുടെ പൊതുവായ പ്രക്ഷോഭമാണെന്നും സൗരഭ് ദാസ് പറഞ്ഞു.









0 comments