ad
Deshabhimani

print edition രാജ്യവ്യാപക ക്യാമ്പയിനുമായി സിജെപി; ക്യാ ബോൽതി പബ്ലിക്‌

CJP.jpg
വെബ് ഡെസ്ക്

Published on Aug 07, 2026, 01:59 AM | 1 min read

ന്യൂഡൽഹി: ജനങ്ങളുമായി സംസാരിച്ച്‌ പ്രശ്നങ്ങൾ കേൾക്കാൻ രാജ്യവ്യാപക ക്യാമ്പയിനുമായി സിജെപി. ക്യാ ബോൽതി പബ്ലിക്‌ (പൊതുജനം എന്താണ്‌ പറയുന്നത്‌) എന്ന ക്യാമ്പയിൻ സെപ്‌തംബറിലാരംഭിക്കും. മഹാരാഷ്‌ട്രയിലെ ഛത്രപതി സാംബാജി നഗറിലെ അഭിജീത്ത് ദിപ്‌കെയുടെ വീട്ടിൽചേർന്ന നേതൃയോഗത്തിനുശേഷമാണ് ഇക്കാര്യമറിയിച്ചത്‌.


‘12 വർഷം കൊണ്ട്‌ കേന്ദ്രം സൃഷ്ടിച്ച ഭയം അവസാനിച്ചു. ഇനി ജനങ്ങൾ തെരുവിലിറങ്ങും. ഇപ്പോൾ ഒരാളുടെ രാജിക്കാണ്‌ സർക്കാർ ആവശ്യപ്പെട്ടതെങ്കിൽ നാളെ മറ്റുള്ളവരുടെ രാജിക്കും ആവശ്യമുയരും. വികസിത ഇന്ത്യക്കായി ബി ആർ അംബേദ്‌കർ, മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്‌റു എന്നിവരുടെ കാഴ്‌ചപ്പാടുകൾക്കനുസൃതമായി പ്രവർത്തിക്കും. സിജെപിയുടെ പ്രത്യയശാസ്‌ത്രം ഇന്ത്യൻ ഭരണഘടനയ്‌ക്ക്‌ സമാനമാണ്‌. തൊഴിലില്ലായ്‌മയെ ദേശീയ പ്രാധാന്യമുള്ള വിഷയമാക്കും’ –ദിപ്‌കെ പറഞ്ഞു.


ദേശീയ പ്രവർത്തകസമിതിയെയും പ്രഖ്യാപിച്ചു. സ്ഥാപകനായ അഭിജീത്ത്‌ ദിപ്‌കെ കൺവീനറും അശുതോഷ്‌ രാംഗ, സ‍ൗരവ്‌ ദാസ്‌ എന്നിവർ സഹ കൺവീനർമാരുമാണ്‌. അജിൻക്യ ഷിൻഡെയാണ്‌ നാഷണൽ ഓർഗനൈസേഷൻ ഇൻചാർജ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home