Deshabhimani

അഭിജീത് ദിപ്കയെയും സംഘത്തെയും അറസ്റ്റ് ചെയ്തു; മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി വിട്ടയച്ചു

deepke

അഭിജീത് ദിപ്കെ

വെബ് ഡെസ്ക്

Published on Oct 11, 2026, 10:03 AM | 1 min read

ഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിൽ കസ്റ്റഡിയിൽ എടുത്ത സിജെപി സ്ഥാപക നേതാവ് അഭിജീത് ദിപ്കെയെയും പ്രവർത്തകരെയും മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി വിട്ടയച്ചു. ഇന്ന് രാവിലെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.


ഡൽഹി കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ രഹസ്യമായാണ് ഇവരെ എത്തിച്ചത്. അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് റങ്ക, സിജെപി അഭിഭാഷക വിഭാഗം മേധാവി അഡ്വ. രത്‌നാ സിങ് എന്നിവരെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. തുടർന്ന് വിട്ടയച്ചു, യൂട്യൂബർ ധ്രുവ് റാഠിയെ നേരത്തെ വിട്ടയച്ചിരുന്നു.


പ്രതിഷേധത്തിനെത്തിയ സി എജെ പി നേതാക്കളെ വിമാനത്തിനുള്ളിൽ കയറിയാണ് ഡൽഹി പൊലീസ്‌ കസ്റ്റഡിയിൽ എടുത്തത്. ഇന്നലെ കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളെ രഹസ്യകേന്ദ്രങ്ങളിലേക്ക് മാറ്റിയെന്നും ഇവരെക്കുറിച്ച് വിവരങ്ങളൊന്നും ലഭിക്കുന്നില്ലെന്നും സംഘടന പരാതിപ്പെട്ടിരുന്നു.


സിജെപി സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജി പരിഗണിക്കാനിരിക്കെയാണ് പ്രവർത്തകരെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home