കൈരളി സലാല അൽ ഖറാത്ത് യൂണിറ്റ് കോടിയേരി അനുസ്‌മരണം

സലാല: കൈരളി സലാല അൽ ഖറാത്ത് യൂണിറ്റ് കോടിയേരി ബാലകൃഷ-്ണൻ അനുസ്മരണയോഗം സംഘടിപ്പിച്ചു. കൈരളി സലാല ജനറൽ സെക്രട്ടറി ലിജോ ലാസർ ഉദ്ഘാടനം ചെയ്തു. അൽ ഖറാത്ത് യൂണിറ്റ് പ്രസിഡന്റ് ടി വി കെ സജീഷ-് അധ്യക്ഷനായി. എസ്ഐആറിലും, തിരഞ്ഞെടുപ്പ് പ്രക്രിയകളിലും ക്രമക്കേട് കാട്ടിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലിയിലെ ജന്തർ മന്തറിലടക്കം ഇടതുപക്ഷ പ്രസ്ഥാനങ്ങൾ നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ചടങ്ങിൽ കൈരളി സലാല ട്രഷറർ കൃഷ-്‌ണദാസ് പട്ടാമ്പി, ജോയിന്റ് സെക്രട്ടറി അനീഷ് റാവുത്തർ, ബാലസംഘം യൂണിറ്റ് കൺവീനർ നസ്യാൻ സണ്ണി, മേഖല വനിതാവിഭാഗം സെക്രട്ടറി തീർത്ഥ സജീഷ്, ബാലസംഘം യൂണിറ്റ് സെക്രട്ടറി അഭിയ സണ്ണി എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ജോജോ ജോസഫ് സ്വാഗതവും, യൂണിറ്റ് എക-്‌സിക്യൂട്ടീവംഗം ഉല്ലാസ് ദിലീപ് നന്ദിയും പറഞ്ഞു.








0 comments