ഗോളടി തുടർന്ന് മെസി; ഇന്റർ മയാമിക്ക് ജയം

മയാമി: അർജന്റീനൻ ദേശീയ കുപ്പായം അഴിച്ചശേഷവും ഇന്റർ മയാമിക്കായി ഗോളടി തുടർന്ന് ലയണൽ മെസി. മെസിയും സുവാരസും ഇരട്ടഗോളുമായി തിളങ്ങിയപ്പോൾ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ഇന്റർ മയാമി ഡി സി യുണൈറ്റഡിനെ തകർത്തത്.
മെസിയും സംഘവും തുടക്കത്തിലെ കളിയിൽ പൂർണ്ണ ആധിപത്യവും നേടി. മൂന്നാം മിനിറ്റിൽ സുവാരസ് ടീമിനെ മുന്നിലെത്തിച്ചു. തുടർന്ന് 39-ാം മിനിറ്റിൽ സുവാരസ് തന്റെ രണ്ടാമത്തെ ഗോളും നേടി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മെസി ഗോൾ കുറിച്ചു. 47-ാം മിനിറ്റിലായിരുന്നു ഗോൾ പിറന്നത്. 60-ാം മിനിറ്റിൽ മെസി തന്റെ രണ്ടാം ഗോളും കണ്ടെത്തി.
ലോകകപ്പടക്കം ദേശീയ കുപ്പായത്തിൽ സർവതും നേടിയ മെസി നാല് ദിവസം മുമ്പാണ് അർജന്റീനയ്ക്ക് വേണ്ടി അവസാന മത്സരം കളിച്ചത്.
ബ്യൂണസ് ഐറിസിലെ മോണ്യുമെന്റൽ സ്‌റ്റേഡിയത്തിൽ ആഫ്രിക്കൻ രാജ്യമായ ബെനിനെതിരെയായിരുന്നു മെസിയുടെ അവസാന ദേശീയ മത്സരം. മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളിന് അർജന്റീന ബെനിനെ തകർത്തു. മെസിയുടെ വകയായിരുന്നു മൂന്നാംഗോൾ. മറ്റ് രണ്ടു ഗോളുകളും മെസിയുടെ അസിസ്റ്റിൽ നിന്നായിരുന്നു.








0 comments