ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് വഴിവിട്ട നിയമനം; തസ്തികയ്ക്ക് വേണ്ട യോഗ്യത പോലുമില്ല

തിരുവനന്തപുരം: കെപിസിസി സെക്രട്ടറി ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് വിദ്യാഭ്യാസവകുപ്പിൽ വഴിവിട്ട നിയമനം നൽകിയത് തസ്തികയ്ക്ക് വേണ്ട യോഗ്യത പോലുമില്ലാതെ. സീമാറ്റിൽ റിസർച്ച് ഓഫീസറായാണ് ഷെഫീറിന്റെ ഭാര്യയായ ഷാനിയെ നിയമിച്ചത്. താൽകാലിക ഒഴിവിൽ അപേക്ഷപോലും ക്ഷണിക്കാതെയായിരുന്നു നിയമനം.
തസ്തികയിലേക്ക് ആവശ്യമായ പിഎച്ച്ഡി യോഗ്യത ഷീനയ്ക്ക് ഇല്ലെന്നാണ് സീമാറ്റ് പുറത്തിറക്കിയ രേഖകൾ വ്യക്തമാക്കുന്നത്. റിസർച്ച് ഓഫീസർ തസ്തികയിലേക്ക് പിഎച്ച്ഡിയാണ് നിശ്ചയിച്ചിട്ടുള്ള യോഗ്യത. ആർ എസ് ഷീന നിലവിൽ പിഎച്ച്ഡി സ്കോളറാണ്. ഡിസംബറിൽ പ്രബന്ധം അവതരിപ്പിക്കുമെന്നാണ് സീമാറ്റ് പറയുന്നത്.
കരാർ അടിസ്ഥാനത്തിലുള്ള ജോലിക്ക് 40,000 രൂപയാണ് ശമ്പളം. മുഖ്യമന്ത്രി വി ഡി സതീശന്റെ നേരിട്ടുള്ള ഇടപെടലിലാണ് നിയമനം നൽകിയത്.
ഒഴിവ് വന്ന സമയത്ത് ഷാനിയുടെ ബയോ ഡേറ്റ ലഭിക്കുകയായിരുന്നുവെന്നും തുടർന്നാണ് നിയമനം നൽകിയതെന്നുമാണ് സീമാറ്റ് അധികൃതരുടെ വിചിത്രമായ ന്യായീകരണം.
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതുമുതൽ ബന്ധുനിയമനങ്ങൾ വ്യാപകമാണ്. മന്ത്രി ബിന്ദു കൃഷ്ണയുടെ ഭർത്താവിന്റെ അടുത്ത ബന്ധുവിനെ സ്പഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത് വിവാദമായിരുന്നു. മുമ്പ് വൈദ്യുതമന്ത്രിയും കെപിസിസി അധ്യക്ഷനുമായ സണ്ണി ജോസഫ് തന്റെ അളിയനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചിരുന്നു.








0 comments