Deshabhimani

കുവൈത്തിൽ 5 മാസത്തിൽ
11.18 ലക്ഷം ഗതാഗത നിയമലംഘനം

Kuwait Traffic Violation.jpg
വെബ് ഡെസ്ക്

Published on Oct 11, 2026, 10:24 AM | 1 min read

കുവൈത്ത് സിറ്റി: കുവൈത്തിൽ ഏപ്രിൽ മുതൽ ആഗസ-്‌ത്‌ അവസാനം വരെയുള്ള അഞ്ചുമാസത്തിനിടെ 11,18,668 ഗതാഗത നിയമലംഘനങ്ങൾ രേഖപ്പെടുത്തി. അമിതവേഗം, അനധികൃത പാർക്കിങ്, വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗം എന്നിവയാണ് ഏറ്റവും കൂടുതലെന്ന് ഗതാഗത വിഭാഗത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.


153 ദിവസത്തിനിടെ അമിതവേഗത്തിന് 4,15,806 നിയമലംഘനങ്ങളാണ് രേഖപ്പെടുത്തിയത്. പ്രതിദിനം ശരാശരി 2717 എണ്ണം. അനധികൃത പാർക്കിങ്ങിന് 2,67,584 നിയമലംഘനങ്ങൾ കണ്ടെത്തി. പ്രതിദിന ശരാശരി 1748. വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് 94,945 നിയമലംഘനങ്ങൾ രേഖപ്പെടുത്തി; ദിവസം ശരാശരി 620 എണ്ണം.


​സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 82,607 നിയമലംഘനങ്ങളും ചുവപ്പുസിഗ-്‌നൽ മറികടന്നതിന് 33,052 നിയമലംഘനങ്ങളും കണ്ടെത്തി. റോഡിലെ അടയാളങ്ങൾ പാലിക്കാതിരിക്കൽ, റോഡരികിലെ അടിയന്തര പാതയിലൂടെ വാഹനമോടിക്കൽ, അശ്രദ്ധവും അപകടകരവുമായ ഡ്രൈവിങ് എന്നിവയും രേഖപ്പെടുത്തിയിട്ടുണ്ട്. അപകടകരമായ ഡ്രൈവിങ് പ്രവണതകൾ നിയന്ത്രിക്കാനും റോഡ് സുരക്ഷ മെച്ചപ്പെടുത്താനും ഗതാഗത നിരീക്ഷണവും പരിശോധനകളും ജനറൽ ട്രാഫിക് ഡയറക-്‌ടറേറ്റ് തുടരുകയാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home