മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പ്രവര്‍ത്തിക്കുന്നത് അമിത് ഷായുടെ നിര്‍ദ്ദേശങ്ങൾക്ക് വഴങ്ങി, രാജിവെച്ചില്ലെങ്കിൽ രാജ്യവ്യാപക സമരമെന്ന് സിജെപി

ന്യൂഡൽഹി:ഇലക്ഷൻ കമ്മീഷനിലെ ആഭ്യന്തര ഭിന്നതകളും പുറത്തുനിന്നുള്ള ഇടപെടലുകളും വാര്‍ത്തകളായി പുറത്തെത്തിയതോടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ കടുത്ത നിലപാടുമായി കോക്രോച്ച് ജനതാ പാര്‍ടി. എസ്ഐആറിന്റെ മറവിൽ രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ ദുര്‍ബലപ്പെടുത്തിയ കമ്മീഷണര്‍ രാജിവെക്കണമെന്നും ഇല്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭം തുടങ്ങുമെന്നും പ്രഖ്യാപിച്ചു. ഇതിനായി 48 മണിക്കൂര്‍ സമയ പരിധിയും മുന്നോട്ടു വെച്ചു.
മുഖ്യ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദ്ദേശങ്ങൾക്ക് വഴങ്ങിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് സിജെപി സ്ഥാപകനും കൺവീനറുമായ അഭിജിത് ദീപ്കെ മാധ്യമ സമ്മേളനത്തിൽ തുറന്നടിച്ചു. രാജ്യത്ത് ഉടനീളം വിദ്യാലയങ്ങളുടെ ദയനീയ സ്ഥിതി നേരിട്ട് കണ്ട് മനസിലാക്കി പ്രക്ഷോഭത്തിന് ഇറങ്ങിയ "സ്കൂൾ ഠീക് കരോ" പരിപാടിയുടെ ഭാഗമായി ജനങ്ങളുമായി സംവദിച്ചു. അധികം പേരും വിദ്യാലയങ്ങളുടെ പരിമിതികളെക്കാൾ വോട്ട് ചോരി പ്രശ്നത്തെ കുറിച്ചാണ് ആശങ്ക പ്രകടിപ്പിച്ചതെന്ന് സിജെപി കോ-കൺവീനർ സൗരവ് ദാസ് പറഞ്ഞു. ജനാധിപത്യ സംവിധാനങ്ങളുടെ നിലനിൽപിന് ആധാരമായ തെരഞ്ഞടുപ്പുകളെ തന്നെ തങ്ങളുടെ ഇഷ്ടക്കാരെ കണ്ടെത്താനുള്ള സംവിധാനമാക്കി മാറ്റുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങൾക്ക് എതിരെ ജനകീയ പ്രക്ഷോഭത്തിന് ഒരുങ്ങണമെന്നും ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പുകൾ നിര്‍ത്തിവെക്കണം
എസ് ഐ ആര്‍ റദ്ദാക്കണം
നിലവിൽ എസ് ഐ ആര്‍ പ്രകാരം അട്ടിമറിക്കപ്പെട്ട വോട്ടര്‍ പട്ടിക ഉപയോഗിച്ച് നത്താനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ നിര്‍ത്തി വെക്കണം. പ്രത്യേക തീവ്ര പുനപരിശോധന വഴി പുറത്തിറക്കിയ വോട്ടര്‍ പട്ടിക പിൻവലിക്കണം. ഇതുമായി ബന്ധപ്പെട്ട ഫയലുകൾ സുപ്രീം കോടതിയുടെ മേൽനോട്ടത്തിലുളള കമ്മിറ്റിയുടെ കസ്റ്റഡിയിൽ വിടണം. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കുന്നത് തങ്ങളുടെ രാഷ്ട്രീയ ഇഛപ്രകാരം ആക്കാൻ വേണ്ടി നരേന്ദ്ര മോദി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമനത്തിൽ നടത്തിയ ഭേദഗതി റദ്ദാക്കണം. എസ്ഐആറിൽ ഇടപെട്ടവരെ കണ്ടെത്തി ക്രിമിനൽ നിയമ നടപടികൾ വിധേയമാക്കണം എന്നുമാവശ്യപ്പെട്ടു.
"ജ്ഞാനേഷ് കുമാർ സിഇസി ആയി ചുമതലയേറ്റ ശേഷം പല സംസ്ഥാനങ്ങളിലും ബിജെപിയുടെ വോട്ട് വിഹിതത്തിൽ വൻ വർധനവാണുണ്ടായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയുടെ ഉച്ചസ്ഥായിയിൽ പോലും ബിജെപിക്ക് നേടാനാകാത്ത വോട്ട് വിഹിതമാണ് ജ്ഞാനേഷ് കുമാർ അവർക്ക് ഉണ്ടാക്കിക്കൊടുത്തത്."
— അഭിജിത് ദീപ്കെ,









0 comments