ഭക്ഷണം നല്‍കി ഞങ്ങളുടെ വിശപ്പകറ്റി; അവശ്യവസ്തുക്കള്‍ അയച്ച് സഹായിച്ചവര്‍ക്ക് നന്ദിയറിയിച്ച് സിജെപി

ന്യൂഡൽഹി : ജന്തർ മന്ദിറിൽ പ്രതിഷേധിക്കുന്നവർക്കായി ഭക്ഷണമടക്കമുള്ള സഹായങ്ങളുമായി എത്തിയവർക്ക് നന്ദിയറിയിച്ച് കോക്ക്റോച്ച് ജനതാ പാർട്ടി. ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധത്തിന്, പ്രതിഷേധക്കാർക്ക് വേണ്ടി രാജ്യത്തിന്റെ പല ഭാഗത്ത് നിന്നുമാണ് ഓൺലൈനായി ഭക്ഷണമെത്തിയത്.
ജനങ്ങളുടെ ഈ അളവറ്റ സ്നേഹത്തിനും പിന്തുണയ്ക്കും എക്സിലൂടെ സിജെപി നന്ദിയറിയിച്ചു. നിരവധി നല്ല മനുഷ്യരുള്ള മനേഹരമായ ഒരു രാജ്യമാണ്. ഞങ്ങൾക്ക് ഭക്ഷണം അയച്ചതിന് എല്ലാവരോടും നന്ദി പറയുന്നു, സിജെപി കുറിച്ചു. ഇത്രയും നാൾ വലിയ തോതിൽ ഭക്ഷണവും മറ്റ് സഹായങ്ങളും എത്തിച്ചുനൽകിയ ഏവർക്കും പാർട്ടി ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുകയും ചെയ്തു. നിലവിലുള്ള ആവശ്യങ്ങളെല്ലാം പൂർണമായി നിറവേറ്റപ്പെട്ടിട്ടുണ്ടെന്നും, ഭാവിയിൽ വീണ്ടും എന്തെങ്കിലും ആവശ്യങ്ങൾ വരുകയാണെങ്കിൽ അത് അന്നേ ദിവസം തന്നെ അറിയിക്കുമെന്നും പോസ്റ്റിൽ അറിയിച്ചു.
സ്വിഗ്ഗി, സൊമാറ്റോ, ബ്ലിങ്കിറ്റ് തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി ജന്തർമന്തറിലേക്ക് ധാരാളം ഭക്ഷണമാണ് എത്തിയത്. ഡൽഹിയിലെ വിദ്യാർഥി സമരത്തിന് പിന്തുണയേകി ഭക്ഷണവും മറ്റ് ഇതര ഉൽപ്പന്നങ്ങളും സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാനുള്ള വിലാസവും ബന്ധപ്പെടാനുള്ള നമ്പരും എസ്എഫ്ഐ സ്റ്റേറ്റ് കമ്മിറ്റി പുറത്തുവിട്ടു.
ഭക്ഷണ വിഭവങ്ങൾ താഴെ നല്‍കുന്ന വിലാസത്തിലേക്ക് അയക്കാം,
Secretary,
SFI State Committee
Kranti Corner, Jantar Mantar, Delhi
Mob: +91 93540 37839
മറ്റ് ഉൽപ്പന്നങ്ങൾ (റെയിൻകോട്ട്, കേടാകാത്ത ഭക്ഷണ വിഭവങ്ങൾ (ബിസ്‌ക്കറ്റ്, ചിപ്സ്, വാട്ടർ ബോട്ടിൽ തുടങ്ങി) ബെഡ്ഷീറ്റ്, വിശറി, ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഫാനുകൾ തുടങ്ങിയവ) താഴെ നല്‍കുന്ന വിലാസത്തിലേക്ക് അയക്കാം,
Secretary, SFI State Committee, HKS Surjeet Bhawan, Rouse Avenue, Delhi-110001
Mob: +91 98951 68535
അതേസമയം, കനത്ത പൊലീസ് നടപടികൾക്ക് ശേഷവും സമരപ്പന്തലുകൾ വീണ്ടും ഉയർത്തി പ്രവർത്തകർ ജന്തർമന്തറിൽ വീണ്ടും തിരിച്ചെത്തിയിട്ടുണ്ട്. ആയിരക്കണക്കിന് ജനങ്ങളാണ് ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി സമരവേദിയിലേക്ക് വീണ്ടും എത്തിയത്.










0 comments