വിദ്യാർഥിപ്രക്ഷോഭം; ഹർജി പരിഗണിക്കാൻ സമയമില്ലെന്ന് വാദത്തിൽ വിശദീകരണവുമായി ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: പരീക്ഷാക്രമക്കേടുകളുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികളുടെ പ്രതിഷേധത്തിനെതിരെയുള്ള പൊലീസ് നടപടികളിൽ ഹർജി പരിഗണിക്കാൻ സമയമില്ലെന്ന് വാദത്തിൽ വിശദീകരണവുമായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്.
തുടക്കത്തിൽ ഹർജി ലഭിച്ചിട്ടില്ലെന്നും കത്തായി മാത്രമാണ് വിഷയം മുന്നിൽ വന്നത് എന്നുമാണ് അദ്ദേഹത്തിന്റെ വാദം. തങ്ങൾ 24 മണിക്കൂറും ഹർജികൾ പരിഗണിക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികൾക്കെതിരെയുള്ള പൊലീസ് നടപടികൾ ഹർജിയായി നിലവിൽ ഫയൽ ചെയ്തിട്ടുണ്ട്, അടുത്ത ദിവസങ്ങളിൽ തന്നെ അത് കേൾക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സുപ്രീംകോടതികളിൽ സാധാരണക്കാർ അയക്കുന്ന പോസ്റ്റ് കാർഡുകളിൽ വിഷയങ്ങൾ പോലും പരിഗണിക്കപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു എന്ന് മുൻ മന്ത്രി പി രാജീവ് പറഞ്ഞു. ഹർജിയായി വരാത്തതുകൊണ്ടാണ് പരിഗണിക്കാൻ സാധിക്കില്ല എന്ന് പറഞ്ഞതെന്നു വാദമാണ് ചീഫ് ജസ്റ്റിസിന്റേതെങ്കിലും ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നിരുന്നത്.
സമാധാനപരമായി സമരം ചെയ്യുന്ന വിദ്യാർത്ഥികളെ സർക്കാർ ഒത്താശയോടെ പൊലീസ് തല്ലിചതച്ചിട്ടും അതിനെക്കുറിച്ചുള്ള വിഷയം പരിഗണിക്കാൻ കോടതി വിമുഖത കാണിച്ചതും രാജ്യത്താകമാനം ചർച്ചയായിട്ടുണ്ട്.










0 comments