print edition ആവേശം പകർന്ന് സിഐടിയു, കിസാൻ സഭ നേതാക്കൾ

ജന്തർമന്തറിൽ എസ്‌എഫ്‌ഐ സമരപ്പന്തലായ ക്രാന്തി കോർണറിൽ എസ്‌എഫ്‌ഐ നേതാവ് ശരണ്യ വർമ, സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം, കിസാൻ സഭ നേതാവ് ഹനൻ മൊള്ള, സിഐടിയു ട്രഷറർ എം സായ്‌ബാബു, എസ്‌ഫ്‌ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സുഭാഷ് ജാഖഡ്, കിസാൻ സഭ ഫിനാൻസ് സെക്രട്ടറി പി കൃഷ്ണപ്രസാദ്, സിഐടിയു വെെസ് പ്രസിഡന്റ് തപൻ സെൻ, സെക്രട്ടറി കെ എൻ ഉമേഷ് എന്നിവർ

സ്വന്തം ലേഖകൻ
Published on Jul 24, 2026, 12:16 AM | 1 min read
ന്യൂഡൽഹി: വിദ്യാർഥി–യുവജന പ്രക്ഷോഭം നടക്കുന്ന ജന്തർമന്തർ സന്ദർശിച്ച് സിഐടിയു, അഖിലേന്ത്യാ കിസാൻ സഭ നേതാക്കൾ. സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീം, വൈസ് പ്രസിഡന്റ് തപൻ സെൻ, ട്രഷറർ എം സായ്‌ബാബു, സെക്രട്ടറിമാരായ എ ആർ സിന്ധു, കെ എൻ ഉമേഷ്, കിസാൻ സഭ മുതിർന്ന നേതാവ് ഹനൻ മൊള്ള, ഫിനാൻസ് സെക്രട്ടറി പി കൃഷ്ണപ്രസാദ് എന്നിവരാണ് സമരസ്ഥലത്തെത്തിയത്.
എസ്‌എഫ്‌ഐയുടെ സമരപന്തലായ ക്രാന്തി കോർണറിലെത്തിയ നേതാക്കൾ എസ്‌എഫ്‌ഐ ഭാരവാഹികളായ ഐഷി ഘോഷ്, സുഭാഷ് ജാഖഡ് എന്നിവരുമായി സംസാരിച്ചു. സിജെപി വക്താക്കളായ സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവരുമായും സംസാരിച്ചു.
വിദ്യാർഥികളും യുവജനങ്ങളും നടത്തുന്ന തുടർസമരങ്ങൾക്ക് തൊഴിലാളികളുടെയും കർഷകരുടെയും പിന്തുണ ഉണ്ടാകുമെന്ന് നേതാക്കൾ അറിയിച്ചു. വെള്ളി രാത്രി പത്തുമുതൽ ജന്തർമന്തറിന് സമാനമായ സമരവേദികൾ രാജ്യത്തുടനീളം എസ്‌എഫ്‌ഐ ഉയർത്തുന്പോൾ സിഐടിയു, അഖിലേന്ത്യാ കിസാൻ സഭ, അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ, ഡിവൈഎഫ്‌ഐ സംഘടനകളും അതിന്റെ ഭാഗമാകുമെന്നും നേതാക്കൾ പറഞ്ഞു.
അതേസമയം സമരത്തിന് നേതൃത്വം നൽകുന്ന സിജെപി, എസ്‌എഫ്‌ഐ, എഐഎസ്‌എഫ്, ഐസ സംഘടനകൾ പ്രക്ഷോഭം മുന്നോട്ടുകൊണ്ടുപോകുന്നത് സംബന്ധിച്ച് ചർച്ച ചെയ്തു. വെള്ളിയാഴ്‌ച രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു.










0 comments