Deshabhimani

print edition മിനിമം വേതനം 42,000 രൂപ സാർവത്രിക പെൻഷൻ 21,000; ധനമന്ത്രിയോട്‌ സിഐടിയു

CITU

ബജറ്റിന് മുന്നോടിയായി നടത്തിയ ചർച്ചയിൽ സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം പങ്കെടുത്തപ്പോൾ

വെബ് ഡെസ്ക്

Published on Nov 21, 2026, 12:41 AM | 1 min read

ന്യൂഡൽഹി: തൊഴിലാളികൾക്ക്‌ പ്രതിമാസം 42,000 രൂപ മിനിമം വേതനം ഉറപ്പാക്കണമെന്നും മുതിർന്ന പ‍ൗരൻമാർക്ക്‌ 21,000 രൂപ സാർവത്രിക പെൻഷൻ അനുവദിക്കണമെന്നും സിഐടിയു. കേന്ദ്ര ബജറ്റിന്‌ മുന്നോടിയായി ധനമന്ത്രി നിർമലാ സീതാരാമൻ വിളിച്ച ആലോചനാ യോഗത്തിൽ സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം ഇതുൾപ്പടെ നിരവധി ആവശ്യങ്ങൾ മുന്നോട്ടുവച്ചു. നാല്‌ തൊഴിൽ കോഡുകൾ പിൻവലിക്കുക, തൊഴിലുറപ്പ്‌ പദ്ധതി പുനഃസ്ഥാപിച്ച്‌ 200 തൊഴിൽദിനം ഉറപ്പാക്കുക, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.


ഉൽപ്പാദനവും കോർപറേറ്റ്‌ ലാഭവും വർധിച്ചതുകൊണ്ട്‌ മാത്രം സന്പദ്‌വ്യവസ്ഥ ശക്തിപ്പെടില്ലെന്ന്‌ എളമരം കരീം ചൂണ്ടിക്കാട്ടി. 2024–2025 സാന്പത്തിക സർവേ പ്രകാരം കോർപറേറ്റ്‌ ലാഭം ജിഡിപിയുടെ 4.8 ശതമാനമായി ഉയർന്നു. 15 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്‌. കോർപറേറ്റ്‌ ലാഭം 22.3 ശതമാനം വർധിച്ചപ്പോൾ തൊഴിലവസരങ്ങളിലെ വർധന കേവലം 1.5 ശതമാനം മാത്രം. കോർപറേറ്റുകൾക്കുള്ള നികുതിയിളവുകൾ നിക്ഷേപത്തിലോ തൊഴിലവസരങ്ങളിലോ വേതനവർധനവിലോ ആനുപാതിക ഗുണം ഉണ്ടാക്കിയില്ലെന്ന പ്രധാനമന്ത്രിയുടെ പരാമർശം ഇ‍ൗ വസ്‌തുതകൾ അംഗീകരിക്കുന്നതാണ്‌.


സ്വയംതൊഴിൽ ചെയ്യുന്നവർ, അസംഘടിത മേഖലയിലെ തൊഴിലാളികൾ‍ തുടങ്ങിയവർക്കും സാമൂഹിക സുരക്ഷ ഉറപ്പാക്കണം. ഒഴിഞ്ഞുകിടക്കുന്ന മുഴുവൻ തസ്‌തികകളും നികത്തണം. കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തണം. കാർഷിക ഉൽപ്പന്നങ്ങളുടെ മിനിമം താങ്ങുവിലയ്‌ക്ക്‌ നിയമപരമായ ഉറപ്പ്‌ നൽകണം. ആരോഗ്യ മേഖലയിലെ പൊതുചെലവ്‌ ജിഡിപിയുടെ മൂന്ന്‌ ശതമാനമായും വിദ്യാഭ്യാസ മേഖലയുടേത്‌ ആറ്‌ ശതമാനമായും ഉയർത്തണം. ഇതിനാവശ്യമായ മൂലധനവും വിഭവങ്ങളും സമാഹരിക്കാൻ കോർപറേറ്റുകളിൽ നിന്നും സന്പന്നരിൽ നിന്നും കൂടുതൽ നികുതി ഇ‍ൗടാക്കണമെന്നും സിഐടിയു ആവശ്യപ്പെട്ടു. ചില ട്രേഡ്‌ യൂണിയനുകളെ യോഗത്തിൽനിന്നും ഒഴിവാക്കിയതിനെ സിഐടിയു വിമർശിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

T N Prathapan

01

print edition പ്രതാപന്റെ എഐസിസി സെക്രട്ടറി സ്ഥാനം തെറിച്ചു
Fisherman

02

print edition മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷന്‌ പൂട്ട്‌
guruvayoor temple

03

print edition ഡിസംബർ ഒന്നിന് പ്രാബല്യത്തിൽ: ഗുരുവായൂരിൽ വനിതകൾക്ക് ദർശനത്തിന് പ്രത്യേക വരി
V Sivankutty

04

print edition ആർഎസ്‌എസ്‌ അജൻഡ നടപ്പാക്കാൻ 
ലീഗ്‌ മന്ത്രി കൂട്ടുനിൽക്കുന്നു: വി ശിവൻകുട്ടി
deshabhimani editorial

05

print edition മോദിയുടെ വിമർശം കാപട്യത്തിന്റെ പരകോടി
P Jayarajan.jpg

06

print edition ഞങ്ങൾ ആക്രമിക്കപ്പെട്ടതുപോലും സംശയനിഴലിലാക്കി
deshabhimani section

Recommended

Deshabhimani
Home