ad
Deshabhimani

print edition അഭിഷേകിനെ വീണ്ടും ചോദ്യംചെയ്ത്‌ സിഐഡി

ABHISHEK BANERJEE.
avatar
ഗോപി

Published on Jun 15, 2026, 12:25 AM | 1 min read

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയെ വീണ്ടും ചോദ്യംചെയ്ത്‌ സിഐഡി. നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞടുക്കാൻ എംഎൽഎമാരുടെ വ്യാജ ഒപ്പിട്ട കേസിൽ വ്യാഴാഴ്ച ആറുമണിക്കൂറോളം ചോദ്യംചെയ്തശേഷമാണ്‌ ഞായറാഴ്ചയും വിളിച്ചുവരുത്തിയത്‌. എംഎൽഎമാരുടെ യോഗ മിനുട്സിന്റെയും പ്രമേയത്തിന്റെയും പകർപ്പ് ഹാജരാക്കുന്നതിൽ പരാജയപ്പെട്ടെന്നാണ് വിവരം. ഇതേ കേസുമായി ബന്ധപ്പെട്ട് തൃണമൂൽ വക്താവ് കുനാൽ ഘോഷ് എംഎൽഎയും സിഐഡി വിളിച്ചുവരുത്തി.


വിമത എംപിമാർ 22 
പിടിവിട്ട്‌ മമത


മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന്റെ രാഷ്‌ട്രീയപതനം ഉറപ്പാക്കി അംഗബലമുയർത്തി വിമത എംപിമാർ. സുദീപ്‌ ബന്ദോപാധ്യായക്ക്‌ പുറമേ രണ്ട്‌ ലോക്‌സഭാംഗങ്ങൾകൂടി എൻഡിഎയ്‌ക്ക്‌ പിന്തുണ പ്രഖ്യാപിച്ച്‌ വിമതപക്ഷത്തെത്തിയെന്ന്‌ വിമത നേതാവ്‌ കാകോലി ഘോഷ്‌ ദസ്‌തിദാർ പറഞ്ഞു. വിമത എംപിമാർ തിങ്കളാഴ്‌ച ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയെ കണ്ട്‌ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ കത്തുനൽകും. സ്പീക്കറെ കാണുമുമ്പ്‌ 22 എംപിമാരും യോഗവുംചേരും.


ശനിയാഴ്ച ഡൽഹിയിൽ കേന്ദ്രമന്ത്രിമാരായ അമിത് ഷായെയും ഭൂപേന്ദർ യാദവിനെയും സന്ദർശിച്ച മുതിർന്ന തൃണമൂൽ എംപി സുദീപ്‌ ബന്ദോപാധ്യായ വിമതർക്ക്‌ പിന്തുണ പ്രഖ്യാപിച്ചത്‌ മമതയെ തളർത്തിയിരുന്നു. അതേസമയം, എംഎൽഎ സീറ്റ്‌ ചോദിച്ചുവെന്ന പ്രസ്‌താവനയിൽ മമത, മഹുവ മൊയ്‌ത്ര, കല്യാൺ ബാനർജി, സൗഗത റോയ്, സോണാലി ഗുഹ എന്നിവർക്ക്‌ കകോലിയുടെ മകൻ ബൈദ്യനാഥ് ഘോഷ് വക്കീൽ നോട്ടീസയച്ചു. 15 ദിവസത്തിനുള്ളിൽ മാപ്പ്‌ പറയണമെന്നാണ്‌ ആവശ്യം.


​സ്‌പീക്കർക്ക്‌ 
അഭിഷേകിന്റെ കത്ത്‌


പാർലമെന്ററി പാർടി പിളർത്തി പ്രത്യേക ബ്ലോക്കായി ഇരിക്കണമെന്ന വിമതരുടെ ആവശ്യം അംഗീകരിക്കരുതെന്നാവശ്യപ്പെട്ട്‌ ജനറൽ സെക്രട്ടറി അഭിഷേക്‌ ബാനർജി സ്‌പീക്കർക്ക്‌ കത്ത്‌ നൽകി. എംപിമാരായ കൃതി ആസാദും സാഗരിക ഘോഷും സ്പീക്കറുടെ വസതിയിൽ എത്തിയാണ്‌ കത്ത്‌ കൈമാറിയത്‌. സുപ്രീംകോടതി വിധികൾക്ക്‌ വിരുദ്ധമാണ്‌ വിമത ആവശ്യമെന്നും തീരുമാനമെടുക്കും മുന്പ്‌ പാർടിയെ കേൾക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. അതിനിടെ യുവജന വിഭാഗം അധ്യക്ഷസ്ഥാനത്തുനിന്ന്‌ വിമത എംപിമാരായ സായോണി ഘോഷിനേയും വനിത വിഭാഗത്തിന്റെ തലപ്പത്തുനിന്ന്‌ മാല റോയിയെയും മമത പുറത്താക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home