ബലാത്സംഗം തടയാൻ പ്രതിയുടെ കൈയ്യും കാലും വെട്ടിമാറ്റണം; വിവാദ പരാമർശവുമായി കർണാടക ഹൈക്കോടതി ജഡ്ജി

ബംഗളൂരു: വർധിച്ചുവരുന്ന ബലാത്സംഗം അടക്കമുള്ള കുറ്റകൃത്യങ്ങൾ തടയാൻ പ്രതിയുടെ കൈയ്യും കാലും വെട്ടിമാറ്റണമെന്ന് കർണാടക ഹൈക്കോടതി ജഡ്ജിയുടെ പരാമർശം വിവാദത്തിൽ. ഗൾഫ് രാജ്യങ്ങളിലേതുപോലെയുള്ള കർശനമായ ശിക്ഷകൾ വേണമെന്നാണ് ജസ്റ്റിസ് ആർ നടരാജ് പറഞ്ഞത്. ബലാത്സംഗക്കേസിൽ 23 കാരനായ എഞ്ചിനീയറിംഗ് വിദ്യാർഥിയുടെ ജാമ്യാപേക്ഷ നിഷേധിച്ചുകൊണ്ടാണ് ജഡ്ജിയുടെ പരാമർശം.
ആകസ്മികമായും ആവർത്തിച്ചും ബലാത്സംഗം അടക്കമുള്ള കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള പ്രവണത വർധിച്ചുവരുന്നു. കുറ്റവാളികളെ കർശനമായി കൈകാര്യം ചെയ്യാത്തതിനാൽ ക്രിമിനൽ നിയമങ്ങൾക്ക് 'പല്ലുകൾ നഷ്ടപ്പെട്ടതായി' തോന്നുന്നു. ചില പശ്ചിമേഷ്യൻ രാജ്യങ്ങളിലെ നിയമവ്യവസ്ഥകളെപ്പോലെ, കഠിനമായ ശിക്ഷകൾ പലപ്പോഴും ആളുകളെ നിയമത്തെ ബഹുമാനിക്കാനും കുറ്റകൃത്യങ്ങൾ ചെയ്യുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കാനും നിർബന്ധിതരാക്കുമെന്നുമാണ് ജസ്റ്റിസ് ആർ നടരാജ് പറഞ്ഞത്.










0 comments