print edition ശിശു സംരക്ഷണ കേന്ദ്രങ്ങളിലെ ക്രമക്കേടുകൾ മറച്ചുവെക്കാൻ നീക്കം

ന്യൂഡൽഹി: രാജ്യത്തെ ശിശു സംരക്ഷണ കേന്ദ്രങ്ങളിലെ ഗുരുതര ക്രമക്കേടുകൾ മറച്ചുവെക്കാൻ കേന്ദ്രസർക്കാർ നീക്കം. പരിശോധനകളിൽ കണ്ടെത്തിയ ക്രമക്കേടുകൾ സംബന്ധിച്ച് സിപിഐ എം ലോക്‌സഭാ നേതാവ് കെ രാധാകൃഷ്‌ണന്റെ ചോദ്യങ്ങൾക്ക് കൃത്യമായ വിവരങ്ങൾ നൽകാതെ വനിതാ, ശിശുക്ഷേമ മന്ത്രാലയം ഒഴിഞ്ഞുമാറി.
മൂന്നുവർഷത്തിനിടെ എത്ര കേന്ദ്രങ്ങളിൽ പരിശോധനകൾ നടത്തി?, എന്തെല്ലാം നിയമലംഘനങ്ങൾ കണ്ടെത്തി?, കുറ്റക്കാർക്കെതിരെ എന്തെല്ലാം നടപടികൾ സ്വീകരിച്ചു?– തുടങ്ങിയ ചോദ്യങ്ങളാണ് ഉന്നയിച്ചത്. നിയമലംഘനങ്ങളെ കുറിച്ചും ഉത്തരവാദികളെ കുറിച്ചും വനിതാ ശിശുക്ഷേമ വകുപ്പ് സഹമന്ത്രി സാവിത്രി താക്കൂർ നൽകിയ മറുപടിയിൽ വിവരങ്ങളില്ല.
ശിശു സംരക്ഷണ കേന്ദ്രങ്ങളിലെ ക്രമക്കേടുകളിൽ കർശനനടപടിയെടുക്കാൻ സർക്കാർ തയ്യാറാകണമെന്ന് കെ രാധാകൃഷ്‌ണൻ ആവശ്യപ്പെട്ടു.










0 comments