ad
Deshabhimani

കേരള പ്രവാസി സംഘം 
സംസ്ഥാന സമ്മേളനം ഇന്ന്‌ തുടങ്ങും

aa

പ്രവാസി സംഘം സമ്മേളനത്തിന് തുടക്കം കുറിച്ച് പതാക സംസ്ഥാന പ്രസിഡന്റ് ഗഫൂർ പി ലില്ലീസ് ഏറ്റുവാങ്ങുന്നു

വെബ് ഡെസ്ക്

Published on Aug 08, 2026, 12:49 AM | 1 min read

തിരൂർ

കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനം ശനിയാഴ്‌ച ആരംഭിക്കും. സമ്മേളനത്തിന്റെ മുന്നോടിയായി തിരൂർ ടൗൺ ഹാളിൽ പ്രവാസം മാറുന്ന മുഖം-, പ്രവാസി ജീവിതങ്ങളുടെ ഭാവി എന്ന സെമിനാർ സംഘടിപ്പിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി എ മുഹമ്മദ് റിയാസ് എംഎൽഎ ഉദ്ഘാടനംചെയ്തു. പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റ് ഗഫൂർ പി ലില്ലീസ് അധ്യക്ഷനായി. തിരൂർ നഗരസഭാ ചെയർപേഴ്സൺ കീഴേടത്തിൽ ഇബ്രാഹിം ഹാജി, ഡോ. കെ ടി ജലീൽ, കെ വി അബ്ദുൾ ഖാദർ എന്നിവർ വിഷയാവതരണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ബാദുഷ കടലുണ്ടി, ട്രഷറർ കെ സി സജീവ് തൈക്കാട്, പി ഹംസകുട്ടി എന്നിവർ പങ്കെടുത്തു. പ്രവാസി സംഘം സ്ഥാപക ഭാരവാഹിയായിരുന്ന ആലത്തിയൂർ സൈനുദ്ധീൻ ബാവ ഹാജിയുടെ വീട്ടിൽനിന്ന് പതാക സംഘാടക സമിതി വൈസ് ചെയർമാൻ സി കെ കൃഷ്‌ണദാസ് ഏറ്റുവാങ്ങി. ഉസ്‌മാൻ പൂളക്കോട്ട് ക്യാപ്റ്റനും കെ ടി ഒ ശിഹാബ് വൈസ് ക്യാപ്റ്റനുമായ ജാഥ പതാക ടൗൺ ഹാളിൽ എത്തിച്ചു. ഗഫൂർ പി ലില്ലീസ് പതാക ഏറ്റുവാങ്ങി. ശനി രാവിലെ പത്തിന് പ്രതിനിധി സമ്മേളനം സിപിഐ എം കേന്ദ്രകമ്മിറ്റി യംഗം ഇ പി ജയരാജൻ ഉദ്ഘാടനംചെയ്യും. 599 പ്രതിനിധികൾ പങ്കെടുക്കും. ഭാരവാഹി തെരഞ്ഞെടുപ്പോടെ പ്രതിനിധി സമ്മേളനം ഞായറാഴ്‌ച സമാപിക്കും. ​ ഞായര്‍ വൈകിട്ട് 4.30ന് തിരൂർ സെൻട്രൽ ജങ്ഷനിൽനിന്നാരംഭിക്കുന്ന പ്രകടനം പൂങ്ങോട്ടുകുളം ദാറുസ്സലാം ഗ്രൗണ്ടിൽ സമാപിക്കും. പൊതുസമ്മേളനം പ്രതിപക്ഷ നേതാവും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. പി ബി അംഗം എ വിജയരാഘവൻ, കെ വി അബ്ദുൾ ഖാദർ എന്നിവർ പങ്കെടുക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home