ad
Deshabhimani

പൊതുമേഖലാ ഓഹരി വിറ്റഴിക്കൽ; വിശദാംശം വെളിപ്പെടുത്തിയില്ല

Sivadasan.jpg
വെബ് ഡെസ്ക്

Published on Aug 08, 2026, 01:29 AM | 1 min read

ന്യൂഡൽഹി: കേന്ദ്ര ഘനവ്യവസായ മന്ത്രാലയത്തിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ വെളിപ്പെടുത്താതെ കേന്ദ്ര സർക്കാർ. വി ശിവദാസൻ രാജ്യസഭയിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് കേന്ദ്രസഹമന്ത്രി ഭൂപതിരാജു ശ്രീനിവാസവർമ്മ നൽകിയ മറുപടിയിലാണ് പ്രധാന വിവരങ്ങൾ മറച്ചുവെച്ചത്.


മന്ത്രാലയത്തിന് കീഴിൽ 16 പൊതുമേഖലാ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും, അഞ്ച് വർഷത്തിനിടെ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിന്റെഅഞ്ച് ശതമാനം ഓഹരികൾ ഓഫർ ഫോർ സെയിൽ വഴി വിറ്റുവെന്ന് മാത്രമാണ് സർക്കാർ മറുപടി നൽകിയത്. ഏതെല്ലാം സ്ഥാപനങ്ങളുടെ ഓഹരി കൈമാറി, വാങ്ങിയത് ആര് തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകിയില്ല.


2021-–22 ൽ ഭെൽ ഇലക്ട്രിക്കൽ മെഷീൻസ് ലിമിറ്റഡിന്റെ 51 ശതമാനം ഓഹരി കേരള സർക്കാരിന് കൈമാറിയെന്ന് മറുപടിയിലുണ്ട്. മോദി സർക്കാർ അധികാരമേറ്റശേഷം 4.5 ലക്ഷം കോടിയുടെ പൊതുമേഖലാ ഓഹരികൾ വിറ്റഴിച്ചതായി ധനമന്ത്രാലയം വെളിപ്പെടുത്തിയിട്ടുണ്ടെന്നും എന്നാൽ ഇടപാടുകളുടെ വിശദാംശം സർക്കാർ പൂഴ്‌ത്തിവെക്കുകയാണെന്നും വി ശിവദാസൻ ചൂണ്ടിക്കാട്ടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home