സ്വത്തുതർക്കം; ഛത്തിസ്ഗഡിൽ ഒരു കുടുംബത്തിലെ 3 പേരെ വെട്ടിക്കൊന്നു
പ്രതീകാത്മകചിത്രം
റായ്പൂർ : സ്വത്തുതർക്കത്തെത്തുടർന്ന് ഒരു കുടുംബത്തിലെ 3 പേരെ വെട്ടിക്കൊന്നു. മാധ്യമപ്രവർത്തകനായ സന്തോഷ് കുമാർ ടോപ്പോയുടെ മാതാപിതാക്കളായ മാംഗെ ടോപ്പോ (57), ബസന്തി ടോപ്പോ (55), സന്തോഷിന്റെ സഹോദരൻ നരേഷ് ടോപ്പോ (30) എന്നിവരാണ് കൊല്ലപ്പെട്ടത്. ജഗന്നാഥപൂർ ഏരിയയിലാണ് സംഭവം നടന്നത്. ഇവരുടെ കുടുംബത്തിലുള്ളവർ തന്നെയാണ് കൊലയ്ക്ക് പിന്നിലെന്നാണ് വിവരം.
കൃഷിയിടത്തിൽ വച്ചാണ് കുടുംബം കൊല്ലപ്പെട്ടത്. കോടാലിയും വടിയും ഉപയോഗിച്ചായിരുന്നു ആക്രമണം. തർക്കഭൂമിയെച്ചൊല്ലി ഇരുകുടുംബങ്ങളും തമ്മിൽ മാസങ്ങളായി തർക്കം നിലനിന്നിരുന്നു. കോടതി വിധി സന്തോഷിന്റെ കുടുംബത്തിന് അനുകൂലമായതാണ് കൊലയിലേക്കെത്തിച്ചത്. സംഭവം നടന്നയുടൻ പ്രതികൾ ഓടി രക്ഷപ്പെട്ടു. പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
0 comments