ad
Deshabhimani

print edition പെസോയിൽ പകുതിയിലധികം തസ്‌തികയിൽ ആളില്ല

peso
വെബ് ഡെസ്ക്

Published on Aug 08, 2026, 01:33 AM | 1 min read

ന്യൂഡൽഹി: രാജ്യത്തെ സ്ഫോടകവസ്തു മേഖലയെ നിയന്ത്രിക്കുന്ന സുപ്രധാന സ്ഥാപനമായ പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷ(പെസോ)നിൽ പകുതിയിലധികം തസ്തികകളും നികത്താതെ കേന്ദ്ര സർക്കാർ. രാജ്യസഭയിൽ എ എ റഹിമിന്റെ ചോദ്യത്തിന് കേന്ദ്ര സഹമന്ത്രി ജിതിൻ പ്രസാദ നൽകിയ മറുപടിയിലാണ് അനാസ്ഥ വ്യക്തമായത്. ആകെ 594 തസ്‌തികയിൽ 303 എണ്ണവും ഒഴിഞ്ഞുകിടക്കുന്നു. ജീവനക്കാരുടെ ക്ഷാമം കാരണം കൃത്യമായ സുരക്ഷാ ഓഡിറ്റുകളോ സർവേകളോ നടക്കുന്നില്ലെന്ന് എ എ റഹിം ചൂണ്ടിക്കാട്ടി. രാജ്യത്തെ വിവിധ ലബോറട്ടറികളിലും നിർമാണ ശാലകളിലും സ്ഫോടനങ്ങളിൽ നിരവധിപേർ കൊല്ലപ്പെട്ടിട്ടും സുരക്ഷാ മേൽനോട്ടം വഹിക്കേണ്ട ഏജൻസിയിലെ ഒഴിവ് നികത്താത്ത കേന്ദ്ര സർക്കാർ നിലപാട് ഞെട്ടിക്കുന്നതാണെന്ന് റഹിം പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home