ad
Deshabhimani

കേരളത്തിന്‌ വന്ദേഭാരത്‌ സ്ലീപ്പർ? മറുപടി നൽകാതെ കേന്ദ്രം

Vande Bharat.jpg
വെബ് ഡെസ്ക്

Published on Aug 08, 2026, 01:30 AM | 1 min read

ന്യൂഡൽഹി: കേരളത്തിന്‌ വന്ദേഭാരത്‌ സ്ലീപ്പർ ട്രെയിനുകൾ അനുവദിക്കുമോയെന്ന ചോദ്യത്തിന്‌ ഉത്തരം നൽകാതെ കേന്ദ്രസർക്കാർ. സിപിഐ എം രാജ്യസഭാ നേതാവ്‌ ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന്‌ റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്‌ കൃത്യമായ മറുപടി നൽകിയില്ല. രാജ്യത്ത്‌ ഹ‍ൗറ–കാമാഖ്യ റൂട്ടിൽ മാത്രമാണ്‌ നിലവിൽ വന്ദേഭാരത്‌ സ്ലീപ്പർ സർവ്വീസ്‌ നടത്തുന്നതെന്ന്‌ മന്ത്രാലയം അറിയിച്ചു.


ലൈൻ ശേഷി, കോച്ചുകളുടെയും റെയിൽപ്പാതകളുടെയും ലഭ്യത, ഗതാഗത ആവശ്യങ്ങൾ, അടിസ്ഥാനസ‍ൗകര്യങ്ങൾ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ്‌ വന്ദേഭാരത്‌ സ്ലീപ്പർ കോച്ചുകൾ അനുവദിക്കാറുള്ളതെന്നും മന്ത്രാലയം പറഞ്ഞു. എന്നാൽ, കേരളത്തിന്‌ വന്ദേഭാരത്‌ സ്ലീപ്പർ അനുവദിക്കാനുള്ള പദ്ധതിയുണ്ടോ?, കേരളം നിർദേശിച്ചിട്ടുള്ള ഏതെങ്കിലും റൂട്ട്‌ സജീവ പരിഗണനയിലുണ്ടോ ? – തുടങ്ങിയ ചോദ്യങ്ങൾക്ക്‌ മറുപടി നൽകിയില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home