ad
Deshabhimani

ക്രൈസ്തവർക്കെതിരെ ഹിന്ദുത്വവാദികളുടെ ബന്ദ്; ക്രിസ്മസ് അലങ്കാരങ്ങൾ തല്ലിത്തകർത്തു, കടകൾ അടപ്പിച്ചു

Chhattisgarh bandh
വെബ് ഡെസ്ക്

Published on Dec 24, 2025, 10:58 PM | 1 min read

റായ്പൂർ: ക്രിസ്മസ് ആഘോഷങ്ങൾക്കുനേരെയുള്ള അക്രമങ്ങൾക്ക് പിന്നാലെ ക്രൈസ്തവ വിശ്വാസികൾക്കെതിരെ ബിജെപി ഭരിക്കുന്ന ഛത്തീസ്ഡിൽ ബന്ദ് ആചരിച്ച് ഹിന്ദുത്വസംഘടനകൾ. സർവ സമാജ് എന്ന വലതുപക്ഷ സംഘത്തിന്റെ നേതൃത്വത്തിലാണ് വിഎച്ച്പി അടക്കമുള്ള സംഘപരിവാർ സംഘടനകൾ ബന്ദ് നടത്തിയത്.


ക്രൈസ്തവ മിഷണറിമാർ മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ച് നടത്തിയ ബന്ദിന്റെ മറവിൽ പലയിടത്തും അക്രമങ്ങളും അരങ്ങേറി. കടകളും മറ്റ് സ്ഥാപനങ്ങളും അടപ്പിച്ചു. തലസ്ഥാനമായ റായ്‍പുരിലെ മാളിൽ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായുള്ള അലങ്കാരങ്ങള്‍ നശിപ്പിച്ചു. റായ്‍പുര്‍, ദുര്‍ഗ്, ബസ്‍തര്‍, രാജ്നന്ദ്ഗാവ്, കോര്‍ബ, ബിലാസ്‍പുര്‍, ബിജാപുര്‍ ജില്ലകളെ ബന്ദ് സാരമായി ബാധിച്ചു. റോഡുകള്‍ തടഞ്ഞതിനാൽ വിവിധയിടങ്ങളിൽ ഗതാഗത തടസമുണ്ടായി.


മിഷണറിമാര്‍ നിയമങ്ങള്‍ ലംഘിച്ച് വ്യാപകമായി മതപരിവര്‍ത്തനം നടത്തുകയാണെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ഗണശ്യാം ചൗധരി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home