ad
Deshabhimani

ചെന്നൈയിൽ കാക്കകൾ കൂട്ടത്തോടെ ചത്തൊടുങ്ങി, പക്ഷിപ്പനി മുന്നറിയിപ്പ്

chennai bird flue
വെബ് ഡെസ്ക്

Published on Feb 06, 2026, 12:18 PM | 1 min read

ചെന്നൈ:അഡയാറിലും പരിസര പ്രദേശങ്ങളിലും കാക്കകൾ കൂട്ടത്തോടെ ചത്തൊടുങ്ങി.നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ പക്ഷിപ്പനിH5N1വൈറസ് ബാധ സ്ഥിരീകരിച്ചു.പൊതുജനങ്ങൾക്കും കോഴി ഫാം ഉടമകൾക്കും മുൻകരുതൽ നടപടികൾ സംബന്ധിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.


കാക്കകൾ,പ്രാവുകൾ,തെരുവ് പക്ഷികൾ എന്നിങ്ങനെ വിവിധ സ്ഥലങ്ങളിൽ ചത്തതായി കണ്ടെത്തി.മനുഷ്യർ വെറും കൈകൾ കൊണ്ട് അവയെ തൊടരുത്.ചത്ത പക്ഷികളെ8-10അടി ആഴത്തിൽ കുഴിച്ചിടുകയോ സുരക്ഷിതമായി കത്തിക്കുകയോ ചെയ്യണം.വിവരങ്ങൾ ഉടൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയോ ആരോഗ്യ വകുപ്പിനെയോ അറിയിക്കണം എന്നിങ്ങനെ അറിയിപ്പ് നൽകിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home