ബോട്സ്വാനയിൽ നിന്ന് എട്ട് ചീറ്റകൾ കൂടി മധ്യപ്രദേശിലെത്തുന്നു

ഭോപ്പാൽ: ഇന്ത്യയുടെ ചീറ്റ പുനരധിവാസ പദ്ധതിക്കു കരുത്തേകി എട്ട് ചീറ്റകൾ കൂടി മധ്യപ്രദേശിലെത്തുന്നു. ഈമാസം 28ന് ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിൽ നിന്നാണ് ഇവയെ എത്തിക്കുന്നത്.ചീറ്റകൾക്ക് പുറമെ, ആസാമിൽനിന്ന് കാട്ടുപോത്തുകളെ എത്തിക്കാനുള്ള നടപടികൾക്കും മധ്യപ്രദേശ് സർക്കാർ കേന്ദ്രത്തിന്റെ സഹായം തേടിയിട്ടുണ്ട്.
പദ്ധതിയുടെ ഭാഗമായി മധ്യപ്രദേശ് മുഖ്യമന്ത്രിയും കേന്ദ്ര പരിസ്ഥിതിമന്ത്രിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച അന്തിമ തീരുമാനമായത്. നിലവിൽ ഇന്ത്യയിൽ 30 ചീറ്റകളാണുള്ളത്. ഇതിൽ 19 എണ്ണം ഇന്ത്യയിൽ തന്നെ ജനിച്ചവയാണ്.
ഇന്ത്യയിൽ ജനിച്ച ആദ്യ ചീറ്റയായ മുഖി അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത് പദ്ധതിയുടെ വലിയ വിജയമായി വിലയിരുത്തപ്പെടുന്നു.ചീറ്റകൾക്ക് പുറമെ, ആസാമിൽനിന്ന് കാട്ടുപോത്തുകളെ എത്തിക്കാനുള്ള നടപടികൾക്കും മധ്യപ്രദേശ് സർക്കാർ കേന്ദ്രത്തിന്റെ സഹായം തേടിയിട്ടുണ്ട്.
ഇന്ത്യയിൽ വംശനാശം സംഭവിച്ച ചീറ്റകളുടെ എണ്ണം വർധിപ്പിക്കുകയും ജനിതക വൈവിധ്യം ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ചീറ്റകളെ ഇന്ത്യയിലെത്തിക്കുന്നത്.










0 comments