എസ്എഫ്ഐ തരംഗം; കണ്ണൂർ സർവകലാശാലയിൽ കെഎസ്‍യു-എംഎസ്എഫ് യൂണിയനുകൾ പിടിച്ചെടുത്തു

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും വിജയിച്ച കണ്ണൂർ എസ് എൻ കോളേജിലെ എസ്എഫ്ഐ പ്രവർത്തകരുടെ ആഹ്ലാദം
കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ വിവിധ കോളേജുകളിൽ നടന്ന വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ തരംഗം. ഇരിട്ടി ഡോൺബോസ്കോ കോളേജ് യൂണിയൻ കെഎസ്‍യുവിൽ നിന്ന് എസ്എഫ്ഐ തിരിച്ചു പിടിച്ചു. മട്ടന്നൂർ പഴശിരാജ എൻഎസ്എസ് കോളേജ് യൂണിയൻ എസ്എഫ്ഐ തിരിച്ചു പിടിച്ചു. 63 സീറ്റുകളിൽ 38ഉംനേടിക്കൊണ്ടായിരുന്നു എസ്എഫ്ഐ വിജയം.
ചെങ്കോട്ടയായ തലശേരി ഗവ. ബ്രണ്ണൻ കോളേജ് ഇത്തവണയും ചുവന്നു. 32 സീറ്റുകളും വിജയിച്ചാണ് എസ്എഫ്ഐ യൂണിയൻ നിലനിർത്തിയത്. വയനാട് ജില്ലയിലെ മുഴുവൻ പോളിടെക്നിക് കോളേജുകളിലും മുഴുവൻ സീറ്റിലും എസ്എഫ്ഐ വിജയിച്ചു. കണ്ണൂർ എസ് എൻ കോളേജിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ വിജയിച്ചു.
കേരള സർവകലാശാലയിൽ നോമിനേഷൻ പ്രക്രിയ പൂർത്തിയായപ്പോൾ 41 ഇടത്ത് എസ്‌എഫ്‌ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കണ്ണൂർ സർവകലാശാലയിൽ തെരഞ്ഞെടുപ്പ് നടക്കുന്ന 77ൽ 32 ക്യാമ്പസിലും എസ്‌എഫ്‌ഐക്ക് എതിരുണ്ടായില്ല.
സർവകലാശാലകളിൽ സംഘപരിവാർ അജൻഡ നടപ്പാക്കുന്നതിനെതിരെ നടത്തിയ സമരങ്ങളിൽ കള്ളക്കേസെടുത്തും നുണക്കഥകൾ പ്രചരിപ്പിച്ചും എസ്എഫ്ഐയെ തളർത്താനുള്ള ശ്രമങ്ങൾക്കുള്ള തിരിച്ചടിയായി തെരഞ്ഞെടുപ്പുഫലം. സോഷ്യലിസമാണ് ഭാവി, മതനിരപേക്ഷതയാണ് കരുത്ത് എന്ന മുദ്രാവാക്യമുയർത്തിയാണ് എസ്‌എഫ്‌ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്.









0 comments