ad
Deshabhimani

തുടർച്ചയായ ഇടിവിന് ബ്രേക്ക്; ഡോളർ കരുത്താർജിച്ചിട്ടും പിടിച്ചുനിന്ന് രൂപ

Rupee-Dollar
വെബ് ഡെസ്ക്

Published on Sep 18, 2026, 05:45 PM | 1 min read

മുംബൈ : വിദേശനാണ്യ വിപണിയിൽ ഇന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ മാറ്റമില്ല. വ്യാപാരം അവസാനിച്ചപ്പോൾ രൂപയുടെ മൂല്യം ഡോളറിനെതിരെ 95.89 എന്ന നിലയിലാണ്. വ്യാഴാഴ്ചയും ഇതേ നിരക്കിലായിരുന്നു രൂപ വ്യാപാരം അവസാനിപ്പിച്ചത്. ഓഹരി വിപണിയിലെ അനുകൂല സാഹചര്യങ്ങളും ആ​ഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവുമാണ് ഡോളർ കരുത്താർജിച്ചിട്ടും രൂപയുടെ മൂല്യത്തെ പിടിച്ചു നിർത്തിയത്.


ഇന്റർബാങ്ക് വിദേശനാണയ വിപണിയിൽ 95.75 എന്ന നിരക്കിൽ വ്യാപാരം ആരംഭിച്ച രൂപ മുൻ ദിവസത്തെ നിരക്കായ 95.89 എന്ന നിലയിൽ തന്നെ വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. ഫെഡ് റിസർവ് അടിസ്ഥാന പലിശനിരക്ക് 0.25 ശതമാനം വർധിപ്പിച്ചതോടെ ബോണ്ടുകളിൽ നിന്ന് ആദായം കുറഞ്ഞതും ക്രൂഡ് ഓയിൽ വില ബാരലിന് 105 ഡോളറിന് താഴെയെത്തിയതുമാണ് രൂപയ്ക്ക് ആശ്വാസമായത്. എട്ട് ദിവസം തുടർച്ചയായി ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ഒന്നര ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിരുന്നു. എക്സ്ചേഞ്ച് വിവരങ്ങൾ പ്രകാരം, വ്യാഴാഴ്ച വിദേശ നിക്ഷേപകർ 3,208.76 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home