print edition തുറന്ന കത്ത് സ്ഥിരീകരിച്ച് ചമ്പത് റായ്; കെട്ടിച്ചമച്ചതെന്ന് നൃപേന്ദ്ര മിശ്ര

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന നൃപേന്ദ്ര മിശ്രയെ കുറ്റപ്പെടുത്തിയുള്ള ഒമ്പത് പേജ് വരുന്ന തുറന്ന കത്ത് തന്റേത് തന്നെയെന്ന ചമ്പത് റായ്. പ്രതികരണത്തിനായി മാധ്യമങ്ങൾ ബന്ധപ്പെട്ടപ്പോഴാണ് തുറന്ന കത്ത് സ്വയം എഴുതിയതാണെന്ന് റായ് സ്ഥിരീകരിച്ചത്.
എന്നാൽ ചമ്പത് റായിയുടെ കത്ത് മാധ്യമങ്ങൾ കെട്ടിച്ചമച്ചതാണെന്ന് നൃപേന്ദ്ര മിശ്ര പറഞ്ഞു. കത്ത് കണ്ടിട്ടില്ല. കത്ത് കാണാത്തിടത്തോളം മാധ്യമങ്ങൾ കെട്ടിച്ചമച്ച വാത്തയായേ പരിഗണിക്കൂ. അങ്ങനെയൊരു കത്തില്ല. ചമ്പത് റായ് ഒരു വിമർശനവും നടത്തിയിട്ടില്ലെന്നും ക്ഷേത്ര നിർമാണ പുരോഗതി വിലയിരുത്താനുള്ള യോഗത്തിന് ശേഷം മിശ്ര പറഞ്ഞു. ക്ഷേത്ര നിർമാണം അന്തിമഘട്ടത്തിലാണെന്ന് മിശ്ര അറിയിച്ചു. ആകെ എഴുപത് നിർമാണ പദ്ധതികളിൽ അറുപതെണ്ണം പൂർത്തീകരിച്ചെന്നും മിശ്ര പറഞ്ഞു.










0 comments