മുസ്ലിങ്ങളെ പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെടുത്താനുള്ള തെലങ്കാന സർക്കാരിന്റെ നീക്കം അംഗീകരിക്കില്ല: കേന്ദ്രമന്ത്രി

sanjay

photo credit: facebook

വെബ് ഡെസ്ക്

Published on Feb 15, 2025, 07:01 PM | 1 min read

ഹൈദരാബാദ്: മുസ്ലിങ്ങളെ പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെടുത്താനുള്ള തെലങ്കാന സർക്കാരിന്റെ നീക്കം കേന്ദ്രം അംഗീകരിക്കില്ലെന്ന് കേന്ദ്രമന്ത്രി ബന്ദി സഞ്ജയ് കുമാർ.


ഒബിസി സംവരണം 42 ശതമാനമായി വർദ്ധിപ്പിക്കുന്നതിനുള്ള ബിൽ നിയമസഭയിൽ പാസാക്കാനും പാർലമെന്റിന്റെ അംഗീകാരത്തിനായി കേന്ദ്രത്തിലേക്ക് അയയ്ക്കാനും തെലങ്കാന സർക്കാർ തീരുമാനിച്ച സാഹചര്യത്തിലാണ്‌ ബന്ദി സഞ്ജയ് കുമാറിന്റെ പ്രതികരണം.


"ഞങ്ങൾക്ക് വളരെ വ്യക്തമാണ്. മുസ്ലിങ്ങളിൽ 10 ശതമാനം പേരെ ബിസി (ബാക്ക്‌വേർഡ്‌ ക്ലാസ്‌) വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത് കേന്ദ്രം അംഗീകരിക്കില്ല. മതാധിഷ്ഠിത സംവരണത്തെ ഞങ്ങൾ എതിർക്കുന്നു. ന്യൂനപക്ഷങ്ങൾ എന്ന നിലയിലും സാമ്പത്തികമായി ദുർബലരായ വിഭാഗങ്ങൾ (ഇഡബ്ല്യുഎസ്) വിഭാഗത്തിലും മുസ്ലീങ്ങൾക്ക് ഇതിനകം ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്" മുസ്ലിങ്ങളെ ബിസി പട്ടികയിൽ നിന്ന് ഒഴിവാക്കി സംസ്ഥാന സർക്കാർ ബിൽ കേന്ദ്രത്തിലേക്ക് അയച്ചാൽ, കേന്ദ്ര നേതൃത്വത്തെ ബോധ്യപ്പെടുത്തി ബിൽ പാസാക്കാൻ സംസ്ഥാന ബിജെപി നേതാക്കൾ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.


മുസ്ലിങ്ങളെ ബിസി വിഭാഗത്തിൽ ഉൾപ്പെടുത്തിയാൽ പിന്നാക്ക വിഭാഗങ്ങൾക്ക് ജോലി, സംവരണം, വിദ്യാഭ്യാസ അവസരങ്ങൾ, ബജറ്റ് വിഹിതം, മറ്റ് മേഖലകൾ എന്നിവയിൽ ബുദ്ധിമുട്ട് അനുഭവപ്പെടുമെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ വാദം. വരാനിരിക്കുന്ന തെലങ്കാന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മുസ്ലിങ്ങൾ ബിസികൾക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകൾ കൈവശപ്പെടുത്തുമെന്നും ബന്ദി സഞ്ജയ് കുമാർ അവകാശപ്പെട്ടു.


തെലങ്കാന സർക്കാർ നടത്തിയ ജാതി സർവേയിൽ സംസ്ഥാനത്തെ ജനസംഖ്യയുടെ 56.33 ശതമാനം പിന്നാക്ക മുസ്ലിങ്ങൾ ഉൾപ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങളാണെന്ന്‌ അറിയിച്ചിരുന്നു. തെലങ്കാനയിൽ പിന്നാക്ക മുസ്ലിങ്ങൾക്ക് ബിസി വിഭാഗത്തിൽ സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്



deshabhimani section

Related News

View More
0 comments
Sort by

Home