ad
Deshabhimani

ചോദ്യപേപ്പർ ചോർച്ച; എൻടിഎ പുനഃസംഘടിപ്പിക്കാൻ കേന്ദ്രം, 47 ഉദ്യോഗസ്ഥരെ നീക്കം ചെയ്യും

national testing agency
വെബ് ഡെസ്ക്

Published on Jul 24, 2026, 08:31 PM | 1 min read

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) പുനഃസംഘടിപ്പിക്കാൻ കേന്ദ്രം. എൻടിഎയിലെ 47 ഓളം ഉദ്യോഗസ്ഥരെ നീക്കം ചെയ്യാനും പുനഃസംഘടിപ്പിക്കാനുമാണ് തീരുമാനം. പരീക്ഷകളുടെ നടത്തിപ്പിൽ സുരക്ഷാ ഉറപ്പുവരുത്തുന്നതിനായി പുറത്ത് നിന്നുള്ള ഏജൻസികളെ ഉപയോഗിക്കുന്ന പ്രവണത അവസാനിപ്പിക്കാനും സാധ്യതയുണ്ട്.


പരീക്ഷാ ചോർച്ച കേസുകൾ വിചാരണ ചെയ്യുന്നതിനായി ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള പ്രധാന നടപടികൾ തുടങ്ങിവരികയാണ്. ജെഇഇ (JEE), നീറ്റ് (NEET), സിയുഇടി (CUET) തുടങ്ങിയ 20 ഓളം ദേശീയ തലത്തിലുള്ള പരീക്ഷകളാണ് എൻടിഎ നടത്തുന്നത്.


2017 ലാണ് ദേശീയതലത്തിലുള്ള പരീക്ഷകളുടെ നടത്തിപ്പിനായി എൻടിഎ രൂപീകരിച്ചത്. എന്നാൽ എൻടിഎയുടെ നടത്തിപ്പിൽ കഴിഞ്ഞ കുറച്ച് കാലമായി വ്യാപകമായി പരാതികൾ ഉയരുന്നുണ്ട്. നീറ്റ് പരീക്ഷയിലും ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് നടത്തിയ പുനഃപരീക്ഷയിലും വ്യാപകമായ ക്രമക്കേടുകളാണ് ഉണ്ടായിരുന്നത്.


കൂടാതെ, സിബിഎസ്ഇ, സിയുഇടി എന്നീ പരീക്ഷകളിലും ക്രമക്കേടുകൾ നടന്നു. ചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണമെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ട് കോക്ക്രോച്ച് ജനത പാർട്ടി (സിജെപി) ആരംഭിച്ച പ്രതിഷേധം രാജ്യവ്യാപകമായ പ്രക്ഷോഭമായി മാറിയിരിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home