ad
Deshabhimani

print edition ലളിത്‌ മോദിയുടെയും വിജയ്‌ മല്യയുടെയും പരിഹാസം ; മിണ്ടാട്ടംമുട്ടി മോദി സർക്കാർ

Lalit Modi in Vijay Mallya birthday celebrations
വെബ് ഡെസ്ക്

Published on Dec 27, 2025, 02:15 AM | 1 min read


ന്യൂഡൽഹി

​വൻ സാമ്പത്തിക കുറ്റവാളികളായ ലളിത്‌ മോദിയും വിജയ്‌ മല്യയും മറ്റും നിയമസംവിധാനങ്ങളെ വെല്ലുവിളിക്കുന്ന പ്രതികരണങ്ങൾ തുടർച്ചയായി നടത്തിയിട്ടും കേന്ദ്രസർക്കാർ മ‍ൗനം തുടരുന്നു. അടുത്തിടെ, വിജയ്‌ മല്യയുടെ 70–ാം പിറന്നാളാഘോഷച്ചടങ്ങിൽ പങ്കെടുത്ത്‌ ലളിത്‌മോദി ‘ഞങ്ങൾ കുറ്റവാളികളാണ്‌. ഇന്ത്യയിലെ വലിയ രണ്ട്‌ കുറ്റവാളികൾ’ എന്ന്‌ ഉറക്കെ വിളിച്ചുപറയുന്നത്‌ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.


ലളിത്‌ മോദിയുടെ പരിഹാസം സംബന്ധിച്ച്‌ വിദേശമന്ത്രാലയത്തിന്റെ വാർത്താസമ്മേളനത്തിൽ ചോദ്യമുയർന്നു. ‘നാടുവിട്ട സാമ്പത്തിക കുറ്റവാളികളെ തിരിച്ചുകൊണ്ടുവരുന്നത്‌ സങ്കീർണ നിയമപ്രക്രിയ ആവശ്യമായ കാര്യമാണെന്ന്‌’ ആയിരുന്നു വിദേശകാര്യ വക്താവ്‌ രൺധീർ ജയ്‌സ്വാളിന്റെ മറുപടി.


പൊതുമേഖലാബാങ്കുകളിൽ നിന്നുള്ള വായ്‌പകൾ ഉൾപ്പടെ 9000 കോടിയുടെ തട്ടിപ്പ്‌ നടത്തിയാണ്‌ വിജയ്‌മല്യ ഇന്ത്യ വിട്ടത്‌. കേന്ദ്രസർക്കാരിന്റെ ഉദാസീന നിലപാടാണ്‌ മല്യക്ക്‌ യുകെയിലേക്ക്‌ ചേക്കേറാൻ സഹായകമായതെന്ന്‌ അന്നേ ആക്ഷേപമുയർന്നിരുന്നു. ഐപിഎല്ലിന്റെ ആദ്യ ചെയർപേഴ്‌സണായിരുന്ന ലളിത്‌ മോദിയുടെ പേരിലും നിരവധി സാമ്പത്തിക തട്ടിപ്പ്‌, വഞ്ചനാ കേസുകളുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home