ad
Deshabhimani

print edition ലോക്‌സഭാ, നിയമസഭാ സീറ്റുകൾ കൂട്ടാൻ കേന്ദ്രനീക്കം

parliament
avatar
എം പ്രശാന്ത്‌

Published on Mar 24, 2026, 01:07 AM | 1 min read

ന്യൂഡൽഹി : വനിതകൾക്ക് മൂന്നിലൊന്ന് സീറ്റ് ഉറപ്പാക്കാൻ 2011 സെൻസസിന്റെ അടിസ്ഥാനത്തിൽ മണ്ഡലപുനർനിർണയം നടത്തി ലോക്‌സഭ, നിയമസഭ സീറ്റുകളുടെ എണ്ണം കൂട്ടാൻ നീക്കം.ലോക്‌സഭാ സീറ്റ്‌ 543ൽനിന്ന് 816 ആക്കാനാണ് ശ്രമം. എല്ലാ സംസ്ഥാനങ്ങളിലും ലോക്‌സഭ, നിയമസഭ സീറ്റുകളുടെ എണ്ണം 50 ശതമാനം വർധിപ്പിക്കും. ലോക്‌സഭയിൽ 273 സീറ്റ്‌ വനിതാ സംവരണമാക്കും. നിയമസഭകളിലും 33 ശതമാനം വനിതകൾക്കായി നീക്കിവയ്‌ക്കും. ബിജെഡി, വൈഎസ്‌ആർസിപി, എൻസിപി (ശരത്‌ പവാർ), ശിവസേനാ (ഉദ്ധവ്‌) പാർടികളുമായി തിങ്കളാഴ്‌ച നടത്തിയ ചർച്ചയിൽ ആഭ്യന്തരമന്ത്രി അമിത്‌ ഷായാണ്‌ നിർദേശം മുന്നോട്ടുവച്ചത്‌.


2026ൽ തുടങ്ങാനിരിക്കുന്ന സെൻസസ്‌ കണക്കുകളുടെ അടിസ്ഥാനത്തിലാണ്‌ ഭരണഘടനാപ്രകാരം രാജ്യത്ത്‌ അടുത്ത മണ്ഡല പുനർനിർണയമുണ്ടാകേണ്ടത്‌.


​കേരളത്തിൽ 30 സീറ്റ്


ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വലിയ തോതിൽ സീറ്റുകൾ കൂടുമെന്ന ആശങ്ക ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കുള്ള സാഹചര്യത്തിലാണ്‌ എല്ലാ സംസ്ഥാനങ്ങളിലും 50 ശതമാനം വീതം സീറ്റ്‌ കൂട്ടാനുള്ള നീക്കം. ഇ‍ൗ നിർദേശപ്രകാരം കേരളത്തിൽ ലോക്‌സഭാ മണ്ഡലങ്ങൾ 30 ആയും നിയമസഭാ മണ്ഡലങ്ങൾ 210 ആയും ഉയരും.


യുപിയിൽ ലോക്‌സഭാ സീറ്റ് 80ൽ നിന്ന്‌ 120 ആകും. നിയമസഭാ സീറ്റ് 403 ൽ നിന്ന്‌ 605 ആകും. വനിതാസംവരണ സീറ്റുകൾ ഓരോ തെരഞ്ഞെടുപ്പിലും മാറിവരുന്ന രീതിയാണ്‌ പരിഗണിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home