ad
Deshabhimani

വിമർശിച്ചാൽ പൂട്ട് വീഴും; സാമൂഹ്യമാധ്യമങ്ങളിൽ നിരീക്ഷണം കടുപ്പിക്കാൻ കേന്ദ്രസർക്കാർ

Social media.jpg
വെബ് ഡെസ്ക്

Published on Aug 09, 2026, 07:52 AM | 1 min read

ന്യൂഡൽഹി: സിജെപിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന്‌ പിന്നാലെ സാമൂഹ്യമാധ്യമങ്ങളിൽ നിരീക്ഷണം കടുപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. സമൂഹമാധ്യമങ്ങളിലൂടെ ഉയർന്നുവന്ന കൂട്ടായ്മയായ കോക്ക്രോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ രാജ്യത്തെ വിദ്യാർത്ഥികളെല്ലാം അണിനിരക്കുകയും പൊതു പരീക്ഷാക്രമക്കേടുകൾക്കെതിരെ ആഞ്ഞടിക്കുകയും ചെയ്തതിലൂടെ പ്രതിരോധത്തിലായിരിക്കുകയാണ് ബിജെപി സർക്കാർ.


യുവാക്കളിലേക്കെത്തുന്ന കണ്ടെന്റുകളിൽ മാറ്റം വരുത്താനും നിലവിലെ അൽഗോരിതം മാറ്റി പരിശോധന നടത്താനും കേന്ദ്രം മെറ്റയ്ക്ക് നിർദേശം നൽകി. പ്രതിപക്ഷ നേതാക്കളുടെ സാമൂഹ്യമാധ്യമങ്ങളിലെ അക്കൗണ്ടുകൾക്കും നിയന്ത്രണമുണ്ട്.


കേന്ദ്രസർക്കാരും മേറ്റയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സിജെപിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ ജന്തർ മന്തറിൽ നടത്തിയ പ്രതിഷേധത്തിന്റെയും വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് അക്രമം അഴിച്ചുവിടുന്നതിന്റെയും റീലുകളും സോഷ്യൽ മീഡിയയിൽ നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്. കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ പാലിച്ചാണ് ഇവ നീക്കം ചെയ്തതെന്നാണ് മെറ്റയുടെ വിശദീകരണം.


എന്നാൽ പോസ്റ്റ് ചെയ്ത് ഇത്രയും ദിവസങ്ങൾക്ക് ശേഷം കേന്ദ്രവുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് കമ്മ്യൂണിറ്റി ഗൈഡ്‌ലൈൻസ് ലംഖിച്ചതെന്ന് ചൂണ്ടിക്കാട്ടി പോസ്റ്റ് നീക്കം ചെയ്തതെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. വിമർശിക്കുന്നവരുടെയെല്ലാം വായടപ്പിക്കുന്ന നടപടി സോഷ്യൽ മീഡിയയിലേക്കും എത്തിയെന്ന് സിജെപി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home