ad
Deshabhimani

print edition കടം വാങ്ങിക്കൂട്ടി 
മോദി സർക്കാർ

CAG Exposes Modi.jpg
avatar
സ്വന്തം ലേഖകൻ

Published on Apr 24, 2026, 02:09 AM | 1 min read

ന്യൂഡൽഹി: മോദി സർക്കാരിന്റെ മൊത്ത കടബാധ്യത ഒരോവർഷവും കുതിച്ചുയരുകയാണെന്ന്‌ കംപ്‌ട്രോളർ ആൻഡ്‌ ഓഡിറ്റ്‌ ജനറൽ (സിഎജി) റിപ്പോർട്ട്‌. ആഭ്യന്തര, വിദേശ കടങ്ങൾ വർധിച്ചതോടെ 2024–2025ൽ കേന്ദ്രസർക്കാരിന്റെ മൊത്ത ബാധ്യത 1,85,38,500 കോടിയായി കുതിച്ചുയർന്നതായി സിഎജി ചൂണ്ടിക്കാട്ടി. 2020–2021ൽ 1,22,85,644 കോടി, 2021–2022ൽ 1,37,64,894 കോടി, 2022–2023ൽ 1,72,07,909 കോടി എന്നിങ്ങനെയാണ്‌ മുൻവർഷങ്ങളിലെ മൊത്ത ബാധ്യത. അതേസമയം, മൊത്തം കടം ഇതിനോടകം 200 ലക്ഷം കോടി കടന്നതായാണ്‌ വിദഗ്‌ധരുടെ വിലയിരുത്തൽ.


2025–26ലെ ബജറ്റ്‌ കണക്കുകൾ പ്രകാരം കേന്ദ്രകടം 200.16 ലക്ഷം കോടിയാകുമെന്ന്‌ രാജ്യസഭയില്‍ വി ശിവദാസൻ എംപിക്ക്‌ കേന്ദ്രസർക്കാർ മറുപടി നൽകിയിരുന്നു. സാന്പത്തിക അച്ചടക്കം ഉറപ്പാക്കാനെന്ന പേരിൽ കേരളം ഉൾപ്പെടെയുള്ള ബിജെപി ഇതര പാര്‍ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് നിയന്ത്രണങ്ങള്‍ അടിച്ചേൽപ്പിക്കുമ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ കടം വാങ്ങിക്കൂട്ടുന്നത്. വരുമാന സമാഹരണം ശക്തിപ്പെടുത്തുന്നതിനു പകരം വായ്‌പകളെ കൂടുതൽ ആശ്രയിക്കുന്ന അവസ്ഥയിലാണ്‌ കേന്ദ്രസർക്കാരെന്ന്‌ സിഎജി റിപ്പോര്‍ട്ട് തുറന്നുകാട്ടുന്നു.


കുന്നുകൂടി വിദേശകടം


2020–2021 മുതൽ 2023–2024 വരെയുള്ള കാലയളവിൽ മൊത്തബാധ്യത 10 ശതമാനത്തിലേറെ വർധിച്ചു. 2023–2024നെ അപേക്ഷിച്ച് 2024–2025ൽ മൊത്തബാധ്യത 8.35 ശതമാനം വർധിച്ചു. ഇതിൽ 69.96 ശതമാനവും വിപണിയിൽ നിന്നുള്ള കടമെടുപ്പാണ്‌. ഒരോ സാന്പത്തികവർഷവും വിദേശകടവും വൻതോതിൽ വർധിക്കുന്നു.


2020–2021ൽ 6,14,829 കോടി, 2021 –2022ൽ 6,58,334 കോടി, 2022–2023ൽ 7,48,456 കോടി, 2023–2024ൽ 7,96,078, 2024–2025ൽ 8,74,300 കോടി എന്നിങ്ങനെയാണ്‌ വിദേശകടത്തിന്റെ വളർച്ച. 2023–2024 വർഷത്തെ അപേക്ഷിച്ച്‌ 2024–2025ൽ വിദേശകടത്തിൽ 11. 56 ശതമാനത്തിന്റെ വർധനയാണ്‌ രേഖപ്പെടുത്തിയത്‌.


വിദേശകടനിരക്കിലെ ഇ‍ൗ വളർച്ച ‘ചരിത്രപരം’ ആണെന്നാണ്‌ സിഎജിയുടെ പരിഹാസം. ഇന്റർനാഷണൽ ബാങ്ക്‌ ഫോർ റീകൺസ്‌ട്രക്ഷൻ ആൻഡ്‌ ഡെവലപ്പ്‌മെന്റ്‌ (31,042 കോടി), ഗവൺമെന്റ്‌ ഓഫ്‌ ജപ്പാൻ (27,894 കോടി), ഏഷ്യൻ ഡെവലപ്പ്‌മെന്റ്‌ ബാങ്ക്‌ (27,680 കോടി) എന്നിവരാണ്‌ പുറത്തുനിന്നുള്ള കടമെടുപ്പിന്റെ പ്രധാന സ്രോതസ്സുകൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home