ഡൽഹിയിൽ വൻ സേനാ വിന്യാസം; ഗ്യാനേഷ് കുമാറിന്റെ സുരക്ഷ വര്‍ധിപ്പിച്ചു

ന്യൂഡൽഹി: വോട്ടര്‍പട്ടിക തീവ്ര പരിശോധനയുടെ മറവിൽ ബിജെപിക്ക് വേണ്ടി വോട്ടുകൾ മാറ്റിമറിച്ചതിനെതിരായ പ്രതിപക്ഷ പ്രക്ഷോഭം ശക്തമാവുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാറിന്റെ വസതിക്കും ഓഫീസിനും കനത്ത കാവൽ ഏര്‍പ്പെടുത്തി. ഉയര്‍ന്ന നിലവാരത്തിലുള്ള Z+ സുരക്ഷ നൽകുന്നതിന് പുറമെ റിസര്‍വിലുള്ള ഭടൻമാരെയും സുരക്ഷക്കായി വിളിച്ചു വരുത്തി.
ഡൽഹിയിലെ ന്യൂ മോതി ബാഗ് കോളനിയിലെ കമ്മീഷന്റെ വസതിക്കും ആസ്ഥാനത്തിനും ചുറ്റും സിഐഎസ്എഫ്, ഡൽഹി പൊലീസ് വലയം തീര്‍ത്തിരിക്കയാണ്. വീട് സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ജനങ്ങളെ ഉൾപ്പെടെ പരിശോധനയ്ക്ക് വിധേയമാക്കുന്ന സാഹചര്യമാണ്.
നഗരത്തിൽ സമീപകാലത്തെ ഏറ്റവും വലിയ സുരക്ഷാ ക്രമീകരണങ്ങളാണ്. യുദ്ധ സാഹചര്യത്തെ നേരിടാൻ എന്ന വണ്ണമാണ് സൈനിക വിന്യാസം. ഏകദേശം 23,000 കേന്ദ്ര സായുധ പൊലീസ് ഉദ്യോഗസ്ഥർ രംഗത്തുണ്ട്. ജമ്മു കശ്മീർ, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ നിന്നും ഭടൻമാരെ എത്തിച്ചു. കലാപ വിരുദ്ധ സേനയായ 'റാപ്പിഡ് ആക്ഷൻ ഫോഴ്സ്' ഉൾപ്പെടെയുള്ള സിആർപിഎഫ് കമ്പനികളെയും ഒരുക്കി നിര്‍ത്തിയിരിക്കയാണ്.
ശനിയാഴ്ച ജന്തർ മന്തറിൽ വൻ പ്രതിഷേധ സമരം സംഘടിപ്പിക്കാൻ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. പ്രക്ഷോഭം കണക്കിലെടുത്ത് സെൻട്രൽ ഡൽഹിയിലും ന്യൂഡൽഹി മേഖലയിലും പ്രധാന സർക്കാർ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിലും സുരക്ഷ കടുപ്പിച്ചിരിക്കുകയാണ്.









0 comments