Deshabhimani

വാഹനങ്ങള്‍ പോകുന്നതിനിടെ റോഡ് ഇടിഞ്ഞു; ചെന്നൈയിൽ കുഴിയിൽ വീണ് കാർ തലകീഴായി മറിഞ്ഞു

car
വെബ് ഡെസ്ക്

Published on Oct 08, 2026, 04:09 PM | 1 min read

ചെന്നൈ : ടൈഡൽ പാർക്കിന് സമീപം ഓൾഡ് മഹാബലിപുരം റോഡിന്റെ ഒരു വശത്തുണ്ടായ കുഴിയിൽ വീണ് കാർ തലകീഴായി മറിഞ്ഞു. മെട്രോ റെയിൽ നിർമാണം നടക്കുന്നിടത്തെ റോഡാണ് ഇടിഞ്ഞത്. കാറിനുള്ളിലുണ്ടായിരുന്ന രണ്ട് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു.


തിരുവാൻമിയൂർ റോഡിലൂടെ പോവുന്നതിനിടെ റോഡിന്റെ ഒരു ഭാ​ഗം പെട്ടെന്ന് താഴുകയായിരുന്നു. പെട്ടെന്ന് മുന്നിലെ ടയറുകളിലൊന്ന് കുഴിലാവുകയും കാർ തലകീഴായി മറിയുകയുമായിരുന്നു. അപകടത്തെ തുടർന്ന് പ്രദേശത്ത് ​ഗതാ​ഗത തടസം രൂക്ഷമായി. റോഡിന്റെ ഒരു വശം തകർന്നതാണ് ​ഗതാ​ഗതതടസത്തിന് കാരണം.


അതേസമയം, റോ‍ഡ് ഇടിഞ്ഞതിന്റെ കാരണം വ്യക്തമല്ല. പ്രദേശത്തെ ഭൂ​ഗർഭ സംവിധാനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് അന്വേഷിച്ച് വരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home