Deshabhimani

തിരുവനന്തപുരത്ത് മൂന്ന് വയസുള്ള കുട്ടിയുൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി

missing kattakkada
വെബ് ഡെസ്ക്

Published on Oct 08, 2026, 04:07 PM | 1 min read

കാട്ടാക്കട: ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായതായി പരാതി. കാട്ടാക്കട പൊലീസ് സ്റ്റേഷൻ പരിധിയിലെ വീരണകാവ് വില്ലേജിൽ നവജ്യോതിയിൽ താമസിക്കുന്ന ശങ്കർ കെ നായർ(34), ശങ്കറിന്റെ ഭാര്യ ആതിര(27), മകൾ ധ്വനി ശങ്കർ (3.1/2) വയസ്സ് എന്നിവരെയാണ് കാണാതായത്.


ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മൈലക്കരയിൽ താമസിക്കുന്ന ആതിരയുടെ വീട്ടിൽ പോകുന്നു എന്നു പറഞ്ഞു പോയ മൂന്നുപേരെയും കാണാതാവുകയായിരുന്നു. ഇവരുടെ ഫോൺ സ്വിച്ച് ഓഫ് ആണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വെള്ളനാട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ പഞ്ചവാദ്യം കലാകാരൻ ആണ് ശങ്കർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home